x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​റേ​നി​യം ഉ​പേ​ക്ഷി​ച്ചാലും ഇ​റാ​നുമേലുള്ള സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ട്രം​പ്


Published: May 28, 2026 05:06 AM IST | Updated: May 28, 2026 07:45 AM IST

വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാ​ൻ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം പൂ​ർ​ണമാ​യും ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യാ​ൽ പോ​ലും രാ​ജ്യ​ത്തി​ന് മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ ഇ​ള​വും ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ടെ​ഹ്‌​റാ​നു​മാ​യി നി​ല​വി​ൽ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ ക​ർ​ശ​ന​മാ​യ നി​ല​പാ​ടു​ക​ളി​ൽ നേ​രി​യ വി​ട്ടു​വീ​ഴ്ച​യ്ക്ക് പോ​ലും വാ​ഷിം​ഗ്ട​ൺ തയാ​റ​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ട്രം​പി​ന്‍റെ ​പു​തി​യ പ്ര​സ്താ​വ​ന ന​ൽ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മത്തിന് ന​ൽ​കി​യ ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് അ​മേ​രി​ക്ക​യു​ടെ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ണ​വ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ൻ യു​റേ​നി​യം കൈ​മാ​റി​യാ​ൽ അ​വ​ർ​ക്കെ​തി​രെ​യു​ള്ള ക​ടു​ത്ത സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, "ഇ​ല്ല, ഒ​രി​ക്ക​ലു​മി​ല്ല, ഉ​പ​രോ​ധ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ന​ൽ​കാ​ൻ പോ​കു​ന്നി​ല്ല’ എ​ന്ന് ട്രം​പ് ത​റ​പ്പി​ച്ചു പ​റ​ഞ്ഞു.

ഇ​റാ​ൻ ത​ങ്ങ​ളു​ടെ സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ഉ​പേ​ക്ഷി​ക്കേ​ണ്ട​ത് ഉ​പ​രോ​ധ​ങ്ങ​ൾ നീ​ക്കാ​നു​ള്ള പ്ര​തി​ഫ​ല​മാ​യി​ട്ട​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലും ട്രം​പ് ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു. അ​മേ​രി​ക്ക​യു​മാ​യി ഒ​രു ക​രാ​റി​ലെ​ത്താ​ൻ ഇ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ൻ അ​വ​ർ​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ ച​ർ​ച്ച​ക​ളി​ൽ അ​മേ​രി​ക്ക പൂ​ർ​ണ തൃ​പ്ത​ര​ല്ലെ​ന്നും ട്രം​പ് മാ​ധ്യ​മങ്ങളോ​ട് പ​റ​ഞ്ഞു.

ഒ​ന്നു​കി​ൽ ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണമാ​യി അം​ഗീ​ക​രി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ മ​റ്റ് രീ​തി​യി​ൽ ത​ങ്ങ​ൾ​ക്ക് ഈ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു ട്രം​പ് ന​ൽ​കി.

Tags : Trump economic sanctions Iran uranium ameica

Recent News

Corehub Up