x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു


Published: January 28, 2026 12:58 PM IST | Updated: January 28, 2026 12:58 PM IST

കൊച്ചി: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഒരാള്‍ മരിച്ചു.

മാടയ്ക്കല്‍ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ സുനു ബേബി കോശി (40), മകന്‍റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങന്നൂരില്‍ നിന്നു പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപമുള്ള റോഡിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവരെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Tags : Car accident MC Road

Recent News

Corehub Up