x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ന്ത​രി​ച്ചു


Published: March 3, 2026 05:51 AM IST | Updated: March 3, 2026 05:51 AM IST

കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ (89) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​യി​രു​ന്നു അ​ന്ത്യം.1989 മു​ത​ൽ 1990 വ​രെ വി.​പി.​സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ-​ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു.

1971ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വ​ട​ക​ര​യി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ 1991 വ​രെ തു​ട​ർ​ച്ച​യാ​യി ആ​റു ത​വ​ണ വ​ട​ക​ര​യി​ൽ നി​ന്ന് ലോ​ക്സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് പ്ര​ജാ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്. 1960ൽ ​ആ​ണ് കെ.​പി. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പി​എ​സ്പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്കെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്1962 മു​ത​ൽ എ​ഐ​സി​സി അം​ഗ​വു​മാ​യി​രു​ന്നു.

Tags : kp unnikrishnan congress passes away calicut

Recent News

Corehub Up