x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: പ്ര​തി​യാ​യി മു​ൻ മ​ന്ത്രി​യും, തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും

വെബ് ഡെസ്ക്
Published: November 21, 2026 10:38 AM IST | Updated: November 21, 2026 10:39 AM IST

ലയണൽ മെസി, വി. അബ്ദുറഹിമാൻ

കൊ​ച്ചി: അ​ർ​ജ​ന്‍റീ​ന ഇ​തി​ഹാ​സ​താ​രം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​ൻ എ​ന്ന പേ​രി​ലെ ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക മ​ന്ത്രി​യെ പ്ര​തി​ചേ​ർ​ത്തു. മു​ൻ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ, മു​ൻ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, മു​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ണ്ട് യു. ​ഷ​റ​ഫ​ലി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

തി​ങ്ക​ളാ​ഴ്ച ക​ള​മ​ശേ​രി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ആ​ർ​ബി​സി​ക്കാ​യി മു​ൻ​മ​ന്ത്രി വ​ഴി​വി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്നും നേ​രാ​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണോ എ​ന്ന് സം​ശ​യി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. സ്റ്റേ​ഡി​യം കൈ​മാ​റ്റ​ത്തി​ൽ സു​താ​ര്യ​ത ഉ​ണ്ടാ​യി​ട്ടി​ല്ല.

ദി​വ​സം എ​ട്ട​ര ല​ക്ഷം രൂ​പ വാ​ട​ക​യു​ള്ള സ്റ്റേ​ഡി​യം ര​ണ്ടു​മാ​സ​വും നാ​ലു ദി​വ​സ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി. ഇ​തി​ൽ സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ട്. മ​ന്ത്രി​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും ഇ​തി​നാ​യി ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും സ്റ്റേ​ഡി​യം കൈ​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ ബാ​ധ്യ​ത​യാ​കു​ന്ന ഉ​പാ​ധി​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്നും ഇ​തി​ന് കൃ​ത്യ​മാ​യ ക​രാ​റു​ണ്ടാ​യി​ല്ലെ​ന്നും എ​സ്ഐ​ടി അ​റി​യി​ച്ചു.

 

Tags : Fraud Messi name Former minister accused report

Recent News

Corehub Up