x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ തുടയില്‍ തു​​​ള​​​ഞ്ഞുക​​​യ​​​റി​​​യ സൈക്കിള്‍ ഹാന്‍ഡില്‍ നീക്കംചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി


Published: August 19, 2026 06:20 AM IST | Updated: August 19, 2026 06:20 AM IST

പാ​​​ലാ: എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ തു​​​ട​​​യി​​​ല്‍ തു​​​ള​​​ഞ്ഞു ക​​​യ​​​റി​​​യ സൈ​​​ക്കി​​​ള്‍ ഹാ​​​ന്‍ഡി​​​ല്‍ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ നീ​​​ക്കം​​ചെ​​​യ്തു. പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി സ്‌​​​കൂ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മു​​​ത​​​ല​​​ക്കോ​​​ടം സെ​​​ന്‍റ് ജോ​​​ര്‍ജ് ഹ​​​യ​​​ര്‍സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പ​​​മാ​​​ണ് വി​​​ദ്യാ​​​ര്‍ഥി അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പെ​​​ട്ട​​​ത്.

ഹാ​​​ന്‍ഡി​​​ല്‍ ഇ​​​ട​​​തു തു​​​ട​​​യി​​​ലൂ​​​ടെ തു​​​ള​​​ച്ചു ക​​​യ​​​റി മ​​​റു വ​​​ശ​​​ത്തേ​​​ക്കു ഇ​​​റ​​​ങ്ങി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍നി​​​ന്ന് അ​​​ഗ്‌​​​നി​​​ശ​​​മ​​​ന സേ​​​ന​​​യെ​​​ത്തി ഹാ​​​ന്‍ഡി​​​ല്‍ സൈ​​​ക്കി​​​ളി​​​ല്‍നി​​​ന്നു മു​​​റി​​​ച്ചു മാ​​​റ്റി​​​യ ശേ​​​ഷം വി​​​ദ്യാ​​​ര്‍ഥി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​കയാ​​​​​​യി​​​രു​​​ന്നു.

25 സെ​​ന്‍റീ​​മീ​​​റ്റ​​​റോ​​​ളം നീ​​​ള​​​ത്തി​​​ല്‍ തു​​​ട​​​യി​​​ല്‍ ത​​​റ​​​ച്ചു ക​​​യ​​​റി​​​യി​​​രു​​​ന്ന ഹാ​​​ന്‍ഡി​​​ലു​​​മാ​​​യാ​​​ണ് വി​​​ദ്യാ​​​ര്‍ഥി​​​യെ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. പ്ര​​​ധാ​​​ന ര​​​ക്ത​​​ക്കു​​​ഴ​​​ലി​​​നു ചേ​​​ര്‍ന്നാ​​​യി​​​രു​​​ന്നു ഹാ​​​ന്‍ഡി​​​ല്‍ തു​​​ള​​​ഞ്ഞു ക​​​യ​​​റി​​​യ​​​ത്. ജ​​​ന​​​റ​​​ല്‍ ആ​​​ന്‍ഡ് ലാ​​​പ്രോ​​​സ്‌​​​കോ​​​പ്പി​​​ക് സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ജി​​​ബി​​​ന്‍ കെ.​ ​​തോ​​​മ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി തു​​​ട​​​യി​​​ല്‍നി​​​ന്നു ഹാ​​​ന്‍ഡി​​​ല്‍ നീ​​​ക്കം​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കാ​​​ര്‍ഡി​​​യോ തൊ​​​റാ​​​സി​​​ക് ആ​​​ന്‍ഡ് വാ​​​സ്‌​​​കു​​​ല​​​ര്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​സി.​ കൃ​​​ഷ്ണ​​​ന്‍ പ്ലാ​​​സ്റ്റി​​​ക് ആ​​​ന്‍ഡ് റീ​​​ക​​​ണ്‍സ്ട്ര​​​ക്ടീ​​​വ് സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​ ​​അ​​​നീ​​​ഷ് ജോ​​​സ​​​ഫ്, അ​​​ന​​​സ്‌​​​തേ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​ലി​​​ബി ജെ.​ ​​പാ​​​പ്പ​​​ച്ച​​​ന്‍, ഡോ.​ ​​ബേ​​​സി​​​ല്‍ പോ​​​ള്‍ മ​​​ന​​​യാ​​​ലി​​​ല്‍ എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. വി​​​ദ്യാ​​​ര്‍ഥി സു​​​ഖം പ്രാ​​​പി​​​ച്ചുവ​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Mar Sliwa Medicity removes

Recent News

Corehub Up