x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി അപകടം: പ്രതിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ കൂടി പിടിയില്‍, പ്രേരണാക്കുറ്റം ചുമത്തും

കൊച്ചി ബ്യൂറോ
Published: October 12, 2026 10:23 AM IST | Updated: October 12, 2026 11:56 AM IST

നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സുഹൈലിനെ കസ്റ്റഡിയിലെടുത്തപ്പോൾ

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ രക്ഷപ്പെട്ട അമീര്‍, ജോയല്‍ എന്നിവര്‍ പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.

കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലിസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ് അമിത വേഗത്തില്‍ ഓടിച്ച് മൂന്നു ജീവനുകള്‍ എടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്‍ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.

Tags : Nedumbassery Accident Custody Accused Crime Kochi Police Youth

Recent News

Corehub Up