പ്രതീകാത്മക ചിത്രം
കൊല്ലം: കുണ്ടറയിൽ നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കി.മുളവന സ്വദേശി റിനോ രാജൻ (22) ആണ് മരിച്ചത്.
കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു റിനോ. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വിദ്യാർഥിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : suicide Nursing student death