x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ 120 അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 22, 2026 09:55 PM IST | Updated: July 22, 2026 09:55 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ല​സ് വ​ൺ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി 120 അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചു ഉ​ത്ത​ര​വ് ഇ​റ​ങ്ങി. പ്ല​സ് വ​ണ്ണി​ന് ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന ഉ​റ​പ്പാ​ണ് ഇ​ത് വ​ഴി സ​ർ​ക്കാ​ർ പാ​ലി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യ​സമ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് (30), മ​ല​പ്പു​റം (60), കോ​ഴി​ക്കോ​ട് (20), കാ​സ​ർ​ഗോ​ഡ് (10 ) എ​ന്നി​ങ്ങ​നെ​യാ​ണ് താ​ത്കാ​ലി​ക അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​ത്.

ഒ​രു ബാ​ച്ചി​ൽ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം, ഇ​ത് പ്ര​കാ​രം ഈ ​ജി​ല്ല​ക​ളി​ൽ അ​ധി​ക​മാ​യി 7,200 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Tags : PlusOne Batches Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up