x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ൺ​ഗ്ര​സ് സ​ജ്ജ​മാ​ണ്; സ്ഥാ​നാ​ർ​ഥി​ക​ളെ ഉടൻ പ്ര​ഖ്യാ​പി​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: March 15, 2026 10:59 AM IST | Updated: March 15, 2026 10:59 AM IST

തൃ​ശൂ​ർ: നി​യ​മ​സ​ഭാ കോ​ൺ​ഗ്ര​സി​ന് കോ​ൺ​ഗ്ര​സ് സ​ജ്ജ​മാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

"കോ​ൺ​ഗ്ര​സ് ത​യാ​റാ​ണ്. എം​പി​മാ​ർ മ​ത്സ​രി​ക്ക​ണേ​യെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. ഒ​രാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് തെ​റ്റ​ല്ല. പ​ക്ഷേ പാ​ർ​ട്ടി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്.'-​ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

മ​ത്സ​രി​ക്കു​മെ​ന്ന് ആ​രും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കെ. ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ‌ വ​രും. മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും വി​ജ​യ​സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നി​ൽ ക​ണ്ട് ഇ​ട​ത് മ​ന്ത്രി​സ​ഭ അ​ന​വ​ധി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക​യാ​ണ്. പ​ത്തു​വ​ർ​ഷം ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം മ​ന​സി​ലാ​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags : assembly election kerala congress leader ramesh chennithala

Recent News

Corehub Up