x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ളി​പ്പ​ട​ർ​ന്ന് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം; വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷം

വെബ് ഡെസ്‌ക്
Published: July 23, 2026 02:56 PM IST | Updated: July 23, 2026 02:56 PM IST

എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​ക് ഭ​വ​നി​ലേ​ക്ക് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു.

പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും ആ​ല​പ്പു​ഴ​യി​ലും ന​ട​ത്തി​യ മാ​ർ​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. സ​മ​ര​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​യി​ല്ല.

ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ടും കാ​സ​ർ​ഗോ​ഡും ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ച്ചു. പാ​ല​ക്കാ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

Tags : SFI NEET DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up