x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിനോദയാത്രകൾ വിവേകയാത്രകളാകട്ടെ

ഫാ. ഡോ. സോണി വർഗീസ് വടശേരിൽ
Published: November 20, 2025 03:00 AM IST | Updated: November 20, 2025 03:00 AM IST

ഓ​ർ​മ​യി​ൽ സ​ന്തോ​ഷം ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് വി​നോ​ദ​യാ​ത്ര​ക​ൾ. ആ​ഹ്ലാ​ദ​വും സൗ​ഹൃ​ദ​വും കൈ​കോ​ർ​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ. ഈ ​യാ​ത്ര​ക​ൾ​ക്ക് പ​ഠ​ന​ത്തി​ലും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലും പ്ര​മു​ഖ സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ, ജാ​ഗ്ര​ത​യു​ടെ മി​ഴി​ക​ളൊ​ന്ന​ട​ഞ്ഞാ​ൽ എ​ല്ലാ​മൊ​രു ക​ണ്ണീ​രോ​ർ​മ​യാ​കു​മെ​ന്ന​തു മ​റ​ക്ക​രു​ത്.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 12,900ല​​​​​​ധി​​​​​​കം സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 37 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം കു​​​​​​ട്ടി​​​​​​ക​​​​​​ൾ പ​​​​​​ഠി​​​​​​ക്കു​​​​​​ന്നു​​​​​ണ്ട്. ഒ​​​​​​രു വ​​​​​​ർ​​​​​​ഷം ഏ​​​​​​റ്റ​​​​​​വും കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 15,000ത്തില​​​​​​ധി​​​​​​കം വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്ര​​​​​​ക​​​​​ളാ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ, റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ മ​​​​​​രി​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ 66.5% പേ​​​​​​രും 18നും 45​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ പ്രാ​​​​​​യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രാ​​​​​​ണ് എ​​​​​​ന്ന സ​​​​​​ത്യ​​​​​​വും ന​​​​​മ്മു​​​​​ടെ മു​​​​​ന്നി​​​​​ലു​​​​​ണ്ട്.

2022ൽ ​​​​​​ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഏ​​​​​​ക​​​​​​ദേ​​​​​​ശം 4.6 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു. ഇ​​​​​​വ​​​​​​യി​​​​​​ൽ 1.68 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ർ​​​​​​ക്കു ജീ​​​​​​വ​​​​​​ൻ ന​​​​​​ഷ്‌​​​ട​​​പ്പെ​​​​​​ട്ടു. അ​​​​​​താ​​​​​​യ​​​​​​ത്, രാ​​​​​​ജ്യ​​​​​​ത്ത് ഓ​​​​​​രോ മൂ​​​​​ന്നു മി​​​​​​നി​​​​​​റ്റി​​​​​​ലും ഒ​​​​​​രാ​​​​​​ൾ വീ​​​​​​തം റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ മ​​​​​​രി​​​​​​ക്കു​​​​​​ന്നു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ റോ​​​​​​ഡ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം മു​​​​​​ൻ​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് 31.87% വ​​​​​​ർ​​​​​​ധി​​​​​ച്ചു.

ജാ​​​​​​ഗ്ര​​​​​​താ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളും

സ്കൂ​​​​​​ൾ വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്ര​​​​​​ക​​​​​​ളി​​​​​​ലെ സു​​​​​​ര​​​​​​ക്ഷ​​​​​​യു​​​​​​ടെ ക​​​​​​ടി​​​​​​ഞ്ഞാ​​​​​​ൺ നാ​​​​​ലു കൂ​​​​​ട്ട​​​​​രി​​​​​ലാ​​​​​ണ്: അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​രും സ്കൂ​​​​​​ൾ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​രും, വാ​​​​​​ഹ​​​​​​ന ഡ്രൈ​​​​​​വ​​​​​​ർ, മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ, കു​​​​​​ട്ടി​​​​​​ക​​​​​​ൾ. സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​രും മാ​​​​​​നേ​​​​​​ജ്‍മെ​​​​​​ന്‍റു​​​​​​ക​​​​​​ളും നി​​​​​​ർ​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. നി​​​യ​​​മ​​​ങ്ങ​​​ളു​​​മു​​​ണ്ട്. യാ​​​​​​ത്ര തു​​​​​​ട​​​​​​ങ്ങും​​​​​മു​​​​​​മ്പ് ഇ​​​​​​വ മ​​​​​​ന​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​ന്ന​​​​​​ത് ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും.

 

അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ - സ്കൂ​​​​​​ൾ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ

സ്കൂ​​​​​​ൾ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ ഈ ​​​​​​യാ​​​​​​ത്ര​​​​​​ക​​​​​​ൾ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക ഡ്യൂ​​​​​​ട്ടി​​​​​​യാ​​​​​​യി ക​​​​​​ണ്ട് സു​​​​​​ര​​​​​​ക്ഷാ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യി പാ​​​​​​ലി​​​​​​ക്ക​​​​​​ണം.


  • ടൂ​​​​​​ർ ക​​​​​​മ്മി​​​​​​റ്റി: വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ യാ​​​​​​ത്രാ ഷെ​​​​​​ഡ്യൂ​​​​​​ളോ​​​​​​ടു​​​​​​കൂ​​​​​​ടി 15 ദിവ​​​​​​സം മു​​​​​​മ്പെ​​​​​​ങ്കി​​​​​​ലും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ഓ​​​​​​ഫീ​​​​​​സ​​​​​​റി​​​​​​ൽ​​​​​നി​​​​​​ന്ന് അ​​​​​​നു​​​​​​മ​​​​​​തി തേ​​​​​​ടു​​​​​​ക. അ​​​​​​ധ്യ​​​​​​യ​​​​​​നദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളെ യാ​​​​​​ത്ര ബാ​​​​​​ധി​​​​​​ക്ക​​​​​​രു​​​​​​ത്. അ​​​​​​നു​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും യാ​​​​​​ത്രാ​​​​​രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ൾ യാ​​​​​​ത്ര​​​​​​യി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം. സ്കൂ​​​​​​ൾ, കോ​​​​​​ള​​​​​​ജ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്ര പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് ഒ​​​​​​രാ​​​​​​ഴ്ച മു​​​​​മ്പെ​​​​​ങ്കി​​​​​​ലും റീ​​​​​​ജ​​​​​​ണ​​​​​​ൽ ട്രാ​​​​​​ൻ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് ഓ​​​​​​ഫീ​​​​​​സി​​​​​​ൽ (ആ​​​​​​ർ​​​​​​ടി​​​​​​ഒ) അ​​​​​​റി​​​​​​യി​​​​​​ക്ക​​​​​​ണം.
  • പ്ര​​​​​​ധാ​​​​​​ന നി​​​​​​ർ​​​​​​ദേ​​​​ശ​​​​​​ങ്ങ​​​​​​ൾ: വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​ണ് യാ​ത്ര സം​ബ​ന്ധി​ച്ച് ആ​ർ​ടി​ഒ​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കേ​ണ്ട​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പ് വാ​ഹ​നം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഡ്രൈ​വ​ർ​ക്ക് മ​തി​യാ​യ പ​രി​ച​യ​വും ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യു​മു​ള്ള ഡ്രൈ​വിം​ഗ് എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
  • അ​​​​​​നു​​​​​​പാ​​​​​​തം: അ​​​​​​ധ്യാ​​​​​​പ​​​​​​ക-വി​​​​​​ദ്യാ​​​​​​ർ​​​​ഥി അ​​​​​​നു​​​​​​പാ​​​​​​തം 1:15 ആ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​മാരുടെ സാ​​​​​​ന്നി​​​​​​ധ്യം നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണ്. പ്ര​​​​​​ഥ​​​​​​മാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നോ സീ​​​​​​നി​​​​​​യ​​​​​​റാ​​​​​​യ അ​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നോ യാ​​​​​​ത്രാ​​​​​​സം​​​​​​ഘ​​​​​​ത്തെ അ​​​​​​നു​​​​​​ഗ​​​​​​മി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്.
  • ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് & മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ: യാ​​​​​​ത്ര​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും മ​​​​​​തി​​​​​​യാ​​​​​​യ തു​​​​​​ക​​​​​​യു​​​​​​ടെ ഗ്രൂ​​​​​​പ്പ് ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് പ​​​​​​രി​​​​​​ര​​​​​​ക്ഷ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക. യാ​​​​​​ത്ര​​​​​​യി​​​​​​ൽ പ്ര​​​​​​ഥ​​​​​​മ ശു​​​​​​ശ്രൂ​​​​​​ഷാ കി​​​​​​റ്റ്, അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്ത​​​​​​ണം.
  • സ്ഥ​​​​​​ല​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന: ​​പ​​​​​​ഠ​​​​​​ന​​​​​​യാ​​​​​​ത്ര​​​​​​യ്ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കു​​​​​​ന്ന സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ൾ കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വ​​​​​​മു​​​​​​ള്ള സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​ണെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പുവ​​​​​​രു​​​​​​ത്ത​​​​​​ണം. ക​​​​​​ട​​​​​​ൽ, ബീ​​​​​​ച്ച്, വെ​​​​​​ള്ള​​​​​​ച്ചാ​​​​​​ട്ടം, കി​​​​​​ഴുക്കാം​​​​​​തൂ​​​​​​ക്കാ​​​​​​യ മ​​​​​​ല​​​​​​ക​​​​​​ൾ, അ​​​​​​പ​​​​​​ക​​​​​​ടം നി​​​​​​റ​​​​​​ഞ്ഞ വ​​​​​​ന​​​​​​ങ്ങ​​​​​​ൾ, വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി​​​​​​ച്ചേ​​​​​​രാ​​​​​​ത്ത സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ മ​​​​​​ന​​​​സി​​​​​​ലാ​​​​​​ക്കി വേ​​​​​​ണം സ്ഥ​​​​​​ലം നി​​​​​​ശ്ച​​​​​​യി​​​​​​ക്കാ​​​​​​ൻ. അ​​​​​​പ​​​​​​ക​​​​​​ട​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ള സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​ണം.

2. ഡ്രൈ​​​​​​വ​​​​​​ർ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്


  • വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്രാ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ഡ്രൈ​​​​​​വ​​​​​​റു​​​​​​ടെ അ​​​​​​ശ്ര​​​​​​ദ്ധ പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കാ​​​​​​റു​​​​​​ണ്ട്. സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഫി​​​​​​റ്റ്ന​​​​​​സി​​​​​​ലും ഡ്രൈ​​​​​​വ​​​​​​റു​​​​​​ടെ ജാ​​​​​​ഗ്ര​​​​​​ത​​​​​​യി​​​​​​ലു​​​​​​മാ​​​​​​ണ്. അ​​​​​​വ​​​​​​രും ചി​​​​​​ല കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ണി​​​​​​ശ​​​​​​ത പു​​​​​​ല​​​​​​ർ​​​​​​ത്ത​​​​​​ണം.

  • ഫി​​​​​​റ്റ്ന​​​​​​സ് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്, സ്പീ​​​​​​ഡ് ഗ​​​​​​വേ​​​​​​ണ​​​​​​ർ, സു​​​​​​ര​​​​​​ക്ഷാ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ലൈ​​​​​​റ്റു​​​​​​ക​​​​​​ളും ഹോ​​​​​​ണു​​​​​​ക​​​​​​ളും, ഫ​​​​​​യ​​​​​​ർ എ​​​​​​ക്സ്റ്റിം​​​​​​ഗ്വി​​​​​​ഷ​​​​​​ർ, ഫ​​​​​​സ്റ്റ് എ​​​​​​യ്ഡ് കി​​​​​​റ്റ്, എ​​​മ​​​ർ​​​ജ​​​ൻ​​​സി എ​​​ക്സി​​​റ്റ് എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ രൂ​​​​​​പ​​​​​​മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ക.

  • രാ​​​​​​ത്രി 10 മ​​​​​​ണി മു​​​​​​ത​​​​​​ൽ രാ​​​​​​വി​​​​​​ലെ അഞ്ചു മ​​​​​​ണി വ​​​​​​രെ വാ​​​​​​ഹ​​​​​​നം ഓ​​​​​​ടി​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​മ​​​​​​തി ഇ​​​​​​ല്ല. ഡ്രൈ​​​​​​വ​​​​​​ർ​​​​​​ക്ക് മ​​​​​​തി​​​​​​യാ​​​​​​യ വി​​​​​​ശ്ര​​​​​​മം ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണം. വേ​​​​​​ഗ​​​​​​പ​​​​​​രി​​​​​​ധി ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യി പാ​​​​​​ലി​​​​​​ക്കു​​​​​​ക.

  • ഡ്രൈ​​​​​​വ​​​​​​ർ​​​​​​ക്ക് ലൈ​​​​​​സ​​​​​​ൻ​​​​​​സ് ഉ​​​​​​ണ്ടെ​​​​​​ന്നും ഇ​​​​​​ത്ത​​​​​​രം യാ​​​​​​ത്ര​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​യ പ​​​​​​രി​​​​​​ച​​​​​​യം ഉ​​​​​​ണ്ടെ​​​​​​ന്നും ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ക. ഡ്രൈ​​​​​​വ​​​​​​ർ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. യാ​​​​​​ത്രാരേ​​​​​​ഖ​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

3. മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ​​​

കൂ​​​​​​ടെ യാ​​​​​​ത്ര ചെ​​​​​​യ്യു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​വും ശ്ര​​​​​​ദ്ധ​​​​​​യും യാ​​​​​​ത്ര​​​​​​യി​​​​​​ലു​​​​​​ട​​​​​​നീ​​​​​​ളം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

സ​​​​​​മ്മ​​​​​​ത​​​​​​പ​​​​​​ത്ര​​​​​​വും വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും: യാ​​​​​​ത്രാ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി മ​​​​​​ന​​​​​​​​സി​​​​​​ലാ​​​​​​ക്കി സ​​​​​​മ്മ​​​​​​ത​​​​​​പ​​​​​​ത്രം കൃ​​​​​​ത്യ​​​​​​മാ​​​​​​യി പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​​ൽ​​​​​​കു​​​​​​ക. കു​​​​​​ട്ടി​​​​​​യു​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ രേ​​​​​​ഖാ​​​​​​മൂ​​​​​​ലം അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ​​​​​​യും യാ​​​​​​ത്രാ​​​​സം​​​​​​ഘ​​​​​​ത്തെ​​​​​​യും അ​​​​​​റി​​​​​​യി​​​​​​ക്ക​​​​ണം. ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ യാ​​​​​​ത്ര​​​​​​യി​​​​​​ൽ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി അ​​​​​​ത് എ​​​​​​ങ്ങ​​​​​​നെ, എ​​​​​​പ്പോ​​​​​​ൾ ന​​​​​​ൽ​​​​​​ക​​​​​​ണം എ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വ്യ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക. അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ടാ​​​​​​ൻ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യോ മ​​​​​​റ്റ് ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദപ്പെ​​​​​​ട്ട ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യോ ഫോ​​​​​​ൺ ന​​​​​​മ്പ​​​​​​റു​​​​​​ക​​​​​​ൾ സ​​​​​​മ്മ​​​​​​ത​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം.

ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണം: യാ​​​​​​ത്ര പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​മ്പാ​​​​​​യി കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി തു​​​​​​റ​​​​​​ന്നു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും യാ​​​​​​ത്രാ​​​​വേ​​​​​​ള​​​​​​യി​​​​​​ൽ പാ​​​​​​ലി​​​​​​ക്കേ​​​​​​ണ്ട ചി​​​​​​ട്ട​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും മ​​​​​​ര്യാ​​​​​​ദ​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും അ​​​​​​വ​​​​​​ബോ​​​​​​ധം ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക. യാ​​​​​​ത്രാ​​​​വേ​​​​​​ള​​​​​​യി​​​​​​ൽ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും യാ​​​​​​ത്രാ​​​​സം​​​​​​ഘ​​​​​​ത്തി​​​​​​ലെ മ​​​​​​റ്റു​​​​ള്ള​​​​വ​​​​രും ന​​​​​​ൽ​​​​​​കു​​​​​​ന്ന നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യം കു​​​​​​ട്ടി​​​​​​ക​​​​​​ളെ ബോ​​​​​​ധ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക. യാ​​​​​​ത്ര ചെ​​​​​​യ്യു​​​​​​ന്ന സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലെ പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​ക്ക് ദോ​​​​​​ഷ​​​​​​ക​​​​​​ര​​​​​​മാ​​​​​​കാ​​​​​​ത്ത രീ​​​​​​തി​​​​​​യി​​​​​​ൽ പെ​​​​​​രു​​​​​​മാ​​​​​​റാ​​​​​​നും മാ​​​​​​ലി​​​​​​ന്യം വ​​​​​​ലി​​​​​​ച്ചെ​​​​​​റി​​​​​​യാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നും കു​​​​​​ട്ടി​​​​​​ക​​​​​​ളെ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ക.

4. കു​​​​​​ട്ടി​​​​​​ക​​​​​​ൾ ശ്ര​​​​​​ദ്ധി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്

പ്രി​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ളേ, നി​​​​​​ങ്ങ​​​​​​ൾ ഈ ​​​​​​പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ സാ​​​​​​ഹ​​​​​​സി​​​​​​ക​​​​​​ത ഇ​​​​​​ഷ്‌​​​​ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ്. പു​​​​​​തി​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നും അ​​​​​​തി​​​​​​രു​​​​​​ക​​​​​​ൾ ഭേ​​​​​​ദി​​​​​​ക്കാ​​​​​​നു​​​​​​മു​​​​​​ള്ള നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ഗ്ര​​​​​​ഹം അ​​​​​​ഭി​​​​​​ന​​​​​​ന്ദ​​​​​​നാ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, സാ​​​​​​ഹ​​​​​​സി​​​​​​ക​​​​​​ത​​​​​​യും അ​​​​​​പ​​​​​​ക​​​​​​ട​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ദൂ​​​​​​രം വ​​​​​​ള​​​​​​രെ ചെ​​​​​​റു​​​​​​താ​​​​​​ണെ​​​​​​ന്ന് ഓ​​​​​​ർ​​​​​​ക്കു​​​​​​ക.
സൗ​​​​​​ഹൃ​​​​​​ദം ഒ​​​​​​രു ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മാ​​​​​​ണ്. എ​​​​​​ന്തി​​​​​​നും കൂ​​​​​​ട്ടു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​ത​​​​​​ല്ല സൗ​​​​​​ഹൃ​​​​​​ദം. നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ കൂ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും കൂ​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മാ​​​​​​ണ്. ഒ​​​​​​രു​​​​​​മി​​​​​​ച്ചു​​​​​​ള്ള ഓ​​​​​​രോ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​വും സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക.

നി​​​​​​ർ​​​​​​ഭാ​​​​​​ഗ്യമെ​​​​​​ന്നു പ​​​​​​റ​​​​​​യ​​​​​​ട്ടെ, ചി​​​​​​ല കു​​​​​​ട്ടി​​​​​​ക​​​​​​ളെ​​​​​​ങ്കി​​​​​​ലും ല​​​​​​ഹ​​​​​​രിപ​​​​​​ദാ​​​​​​ർ​​​​​​ഥ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​ത് വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്ര​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ്. ല​​​​​​ഹ​​​​​​രി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യാ​​​​​​ൽ ധൈ​​​​​​ര്യ​​​​​​സ​​​​​​മേ​​​​​​തം ‘നോ’ ​​​​​​എ​​​​​​ന്നു​​​ത​​​​​​ന്നെ പ​​​​​​റ​​​​​​യ​​​​​​ണം.

സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യ യാ​​​​​​ത്ര​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മേ സ​​​​​​ന്തോ​​​​​​ഷ​​​​​​ത്തി​​​​​​ന്‍റെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ ഓ​​​​​​ർ​​​​​​മ​​​​ക​​​​​​ളും ന​​​​​​ല്ല പാ​​​​​​ഠ​​​​​​ങ്ങ​​​​​​ളും ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളൂ. നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ മ​​​​​​ന​​​​​​​​സു​​​​​​കൊ​​​​​​ണ്ട് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച്, ഉ​​​​​​ണ​​​​​​ർ​​​​​​വോ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​നോ​​​​​​ദ​​​​യാ​​​​​​ത്ര​​​​​​ക​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ക്കാം. വി​​​​​​നോ​​​​​​ദ​​​​​​യാ​​​​​​ത്ര​​​​​​ക​​​​​​ൾ ‘വി​​​​​​വേ​​​​​​ക’​​​​​​യാ​​​​​​ത്ര​​​​​​ക​​​​​​ൾ കൂ​​​​​​ടി​​​​​​യാ​​​​​​ക​​​​​​ട്ടെ.

Tags : School Tour Vinodayatrakal School Trip

Recent News

Corehub Up