x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊട്ടുസൂചി മോഷ്‌ടിച്ചവനെ തൂക്കിക്കൊല്ലുന്ന നിയമം

പ്ര​​​ഫ. ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്
Published: April 3, 2026 12:39 AM IST | Updated: April 3, 2026 12:49 AM IST

നി​​​​യ​​​​മം നീ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗം ക​​​​ണ്ടെ​​​​ത്തി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ്. നീ​​​​തി​​​​യു​​​​ടെ അ​​​​ന​​​​ന്ത​​​​ര​​​​ഫ​​​​ല​​​​മാ​​​​ണ് സ​​​​മാ​​​​ധാ​​​​ന​​​​വും പു​​​​രോ​​​​ഗ​​​​തി​​​​യും. എ​​​​ന്നാ​​​​ൽ, കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന എ​​​​ഫ്സി​​​​ആ​​​​ർ​​​​എ നി​​​​യ​​​​മ​​​​ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന നീ​​​​തി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യം​​​​വ​​​​ച്ചു​​​​ള്ള​​​​താ​​​​ണ്. നി​​​​യ​​​​മ​​​​ത്തെ സ്വാ​​​​ർ​​​​ഥ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ഈ ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്നു.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ത്തി​​​​ന്‍റെ ശി​​​​ക്ഷ

സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ നീ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ക​​​​ർ​​​​ക്ക് ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്നു. ക​​​​ണ്ണി​​​​നു പ​​​​ക​​​​രം ക​​​​ണ്ണ്, പ​​​​ല്ലി​​​​നു പ​​​​ക​​​​രം പ​​​​ല്ല് എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ബാ​​​​ബി​​​​ലോ​​​​ണി​​​​യ​​​​ൻ നി​​​​യ​​​​മ​​​​ദാ​​​​താ​​​​വാ​​​​യ ഹ​​​​ജു​​​​റാ​​​​ബി​​​​യ​​​​യു​​​​ടെ നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​​ട്ര​​​​നി​​​​യ​​​​മം രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും പ്രാ​​​​കൃ​​​​ത​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ​​​പോ​​​​ലും ശി​​​​ക്ഷ കു​​​​റ്റ​​​​ത്തി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​ക​​​​ണം എ​​​​ന്ന ത​​​​ത്വം പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ലും ഭാ​​​​ര​​​​ത​​​​ത്തി​​​​ലും നി​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പ​​​​ല നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​വും രാ​​​​ഷ്‌​​​​ട്ര​​​​പു​​​​രോ​​​​ഗ​​​​തി​​​​യേ​​​​ക്കാ​​​​ൾ ചി​​​​ല വി​​​​ഭാ​​​​ഗം ജ​​​​ന​​​ങ്ങ​​​​ളെ ശ്വാ​​​​സം​​​​മു​​​​ട്ടി​​​​ച്ച് ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ച​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്.

ഇ​​​​ക്കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ 1957ൽ ​​​​ഇ​​​​എം​​​​എ​​​​സ് ന​​​​ന്പൂ​​​​തി​​​​രി​​​​പ്പാ​​​​ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ബി​​​​ല്ലി​​​​ന്‍റെ ഒ​​​​രു വാ​​​​ച​​​​കം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ മ​​​​തി. ഏ​​​​തെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ൽ സ്കൂ​​​​ളി​​​​ന്‍റെ മാ​​​​നേ​​​​ജ​​​​ർ സ്കൂ​​​​ൾ ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ ഒ​​​​രു തെ​​​​റ്റു ചെ​​​​യ്താ​​​​ൽ സ്കൂ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ്ടു​​​​കെ​​​​ട്ടും.

നൂ​​​​റും നൂ​​​​റ്റ​​​​ന്പ​​​​തും വ​​​​ർ​​​​ഷ​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ​​​​വ്യ​​​​ക്തി​​​​ക​​​​ൾ സ്വ​​​​ന്തം പ​​​​ണ​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച് സാ​​​​മൂ​​​​ഹി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ക്ക​​​​ളും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും അ​​​​തി​​​​ലെ ഒ​​​​രു അ​​​​ധി​​​​കാ​​​​രി ചെ​​​​യ്യു​​​​ന്ന തെ​​​​റ്റു​​​​മൂ​​​​ലം സ​​​​ർ​​​​ക്കാ​​​​ർ വ​​​​സ്തു​​​​വാ​​​​യി മാ​​​​റും. ഇ​​​​ത്ത​​​​രം ശി​​​​ക്ഷാ​​​​വി​​​​ധി​​​​യാ​​​​ണ് മൊ​​​​ട്ടു​​​​സൂ​​​​ചി മോ​​​​ഷ്ടി​​​​ച്ച​​​​വ​​​​നെ തൂ​​​​ക്കി​​​​ക്കൊ​​​​ല്ലു​​​​ക എ​​​​ന്ന പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​ത്.

ക്രി​​​​സ്ത്യ​​​​ൻ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ദേ​​​​ശ​​​​സാ​​​​ത്ക​​​​രി​​​​ക്കു​​​​ക എ​​​​ന്ന ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നീ​​​​ച​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഇ​​​​എം​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ കു​​​​റ്റ​​​​ത്തി​​​​ന് ന​​​​ൽ​​​​കു​​​​ന്ന ശി​​​​ക്ഷ​​​​യു​​​​ടെ അ​​​​നു​​​​പാ​​​​ത​​​​രാ​​​​ഹി​​​​ത്യം കോ​​​​ട​​​​തി തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തു​​​​കൊ​​​​ണ്ട് പ്ര​​​​സ്തു​​​​ത ബി​​​​ൽ ച​​​​വ​​​​റ്റു​​​​കൊ​​​​ട്ട​​​​യി​​​​ലെ​​​​റി​​​​ഞ്ഞു.

ക​​​​മ്യൂ​​​​ണി​​​​സ്റ്റ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച അ​​​​തേ ഗൂ​​​​ഢ​​​​ല​​​​ക്ഷ്യം സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ൽ വേ​​​​വി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​ണ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ ചി​​​​ല വാ​​​​ച​​​​ക​​​​ങ്ങ​​​​ൾ എ​​​ന്ന​​​താ​​​ണ് ന​​​​മ്മെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ഏ​​​​തെ​​​​ങ്കി​​​​ലും കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ൽ ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടി​​​​ൽ തെ​​​​റ്റു​ കാ​​​​ണു​​​​ക​​​​യോ പ്ര​​​​സ്തു​​​​ത അ​​​​ക്കൗ​​​​ണ്ട് പു​​​​തു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ​​​​വ​​​​രി​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ പ്ര​​​​സ്തു​​​​ത സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സ​​​​ന്പ​​​​ത്ത് മു​​​​ഴു​​​​വ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് കീ​​​​ഴി​​​​ലാ​​​​ക്കി ഭ​​​​ര​​​​ണം ന​​​​ട​​​​ത്തും എ​​​​ന്ന​​​​താ​​​​ണ് പ​​​​ല​​​​രെ​​​​യും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി, വെ​​​​ല്ലൂ​​​​ർ സി​​​​എം​​​​സി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഒ​​​​രു ക്രി​​​​സ്ത്യ​​​​ൻ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്. അ​​​​തി​​​​ന്‍റെ ആ​​​​സ്തി​​​​ക​​​​ൾ 125 വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​നേ​​​​കം ഭാ​​​​ര​​​​തീ​​​​യ​​​​രു​​​​ടെ അ​​​​ധ്വാ​​​​ന​​​​ഫ​​​​ലം സ്വ​​​​രൂ​​​​പി​​​​ച്ച് രൂ​​​​പം ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്. പ്ര​​​​സ്തു​​​​ത സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്താ​​​​ൻ, വി​​​​ദേ​​​​ശ​​​​ത്ത് ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​ഠി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു. ഈ ​​​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

ഈ ​​​​അ​​​​ക്കൗ​​​​ണ്ട് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ തെ​​​​റ്റു​​​​ചെ​​​​യ്യു​​​​ക​​​​യോ ഈ ​​​​അ​​​​ക്കൗ​​​​ണ്ട് പു​​​​തു​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ക​​​​ഴി​​​​യാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ഈ ​​​​മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​വി​​​​ധാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കും എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​ബി​​​​ല്ലി​​​​ന്‍റെ ചി​​​​ല വാ​​​​ച​​​​ക​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സാ​​​​ധ്യ​​​​ത. ഈ ​​​​വ്യാ​​​​ഖ്യാ​​​​നസാ​​​​ധ്യ​​​​ത ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ വി​​​​ദേ​​​​ശ സ​​​​ഹാ​​​​യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ്വ​​​​ന്ത​​​​ക്കാ​​​​ർ​​​​ക്ക് ന​​​​ട​​​​ത്താ​​​​ൻ ന​​​​ൽ​​​​കാം. സി​​​​എം​​​​സി മെ​​​​ജി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഈ ​​​​ചാ​​​​രി​​​​റ്റി പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചു എ​​​​ന്ന് നൂ​​​​റു​​​​പേ​​​​രെ​​​​ക്കൊ​​​​ണ്ട് പ​​​​രാ​​​​തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ന​​​​ൽ​​​​കി​​​​യാ​​​​ൽ അ​​​​തോ​​​​ടെ ആ ​​​​പ്ര​​​​സ്ഥാ​​​​നം ഇ​​​​ല്ലാ​​​​താ​​​​കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​വ​​​​സ്ഥ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ആ​​​​സ്തിക​​​​ൾ മു​​​​ഴു​​​​വ​​​​ൻ ത​​​​ദ്ദേ​​​​ശീയ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ സ​​​​ന്പ​​​​ത്തി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് രൂ​​​​പം​​​​കൊ​​​​ടു​​​​ത്ത​​​​ത്. ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ പ​​​ല വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​ളും വി​​​ദേ​​​ശ​​​ത്ത് ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്നു​​​ണ്ട്. അ​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ മാ​​​​തൃ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​യി, തൃ​​​​ശൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് പോ​​​​ലു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ഞ്ഞ 150 വ​​​​ർ​​​​ഷ​​​​മാ​​​​യി തൃ​​​​ശൂ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ വി​​​ശ്വാ​​​സി​​​​ക​​​​ളു​​​ടെ​​​യും അ​​​​ഭ്യു​​​​ദ​​​​യ​​​​കാം​​​​ക്ഷി​​​​ക​​​​ളാ​​​​യ നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ​​​​യും അ​​​​ധ്വാ​​​​ന​​​​ഫ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണ്. ഈ ​​​​ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വി​​​​ദേ​​​​ശ​​​​ത്ത് ജോ​​​​ലി​​​​ചെ​​​​യ്ത് അ​​​​വ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ​​​​ഭ​​​​യ്ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ത്ത​​​​രം സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളാ​​​​ണ് ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ മു​​​​ഴു​​​​വ​​​​ൻ പ്ര​​​​സ്തു​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണ്.

ഈ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യാ​​​​ൽ പ്ര​​​​സ്തു​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പ് സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന നി​​​​യ​​​​മ​​​​ ഭേ​​​​ദ​​​​ഗ​​​​തി പ്രാ​​​​കൃ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ളേക്കാ​​​​ൾ പ്രാ​​​​കൃ​​​​ത​​​​മാ​​​​ണ്.

കു​​​​റ്റ​​​​ത്തേ​​​​ക്കാ​​​​ൾ അ​​​​നേ​​​​ക മ​​​​ട​​​​ങ്ങ് ശി​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​സ്തു​​​​ത നി​​​​യ​​​​മ​​​​ത്തെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും നേ​​​​രി​​​​ടാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ത് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ ഞ​​​​ങ്ങ​​​​ൾ‌ ഇ​​​​ല്ലാ​​​​താ​​​​ക്കും എ​​​​ന്ന സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​​ട​​​​ചൂ​​​​ടു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ്.

ആസ്തികൾ ഏറ്റെടുക്കൽ ഇങ്ങനെ

വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പ്ര​​​കാ​​​രം മൂ​​​ന്ന് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യു​​​ക്ത അ​​ധി​​കാ​​രി​​ക്ക് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന കൊ​​​ണ്ട് ആ​​​ർ​​​ജി​​​ച്ച ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.

  1. സെ​​​ക്‌​​ഷ​​​ൻ 14 പ്ര​​​കാ​​​രം എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കു​​​ക.
  2. സെ​​ക്‌​​​ഷ​​​ൻ 14 (എ) ​​​പ്ര​​​കാ​​​രം എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക.
  3. സെ​​​ക്‌​​ഷ​​​ൻ 14 (ബി) ​​​പ്ര​​​കാ​​​രം എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ പു​​​തു​​​ക്കി ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക.

(സെ​​​ഷ​​​ൻ 14 (ബി) ​​​എ​​​ന്ന​​​ത് ബി​​​ല്ലി​​​ൽ പു​​​തി​​​യ​​​താ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​താ​​​ണ്)

► ഈ ​​​മൂ​​​ന്ന് കാ​​​ര​​​ണ​​​ങ്ങ​​​ൾ നി​​​മി​​​ത്തം സ്ഥാ​​​പ​​​ന​​​ത്തി​​​ന് എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് ന​​​ഷ്ട​​​മാ​​​യാ​​​ൽ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നകൊ​​​ണ്ട് ആ​​​ർ​​​ജി​​​ച്ചെ​​​ടു​​​ത്ത ആ​​​സ്തി​​​ക​​​ൾ നി​​യു​​ക്ത അ​​ധി​​കാ​​രി​​യി​​ൽ ആ​​​ദ്യം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ക്ഷി​​​പ്ത​​​മാ​​​കും. എ​​​ന്നാ​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ലൈ​​​സ​​​ൻ​​​സ് തി​​​രി​​​കെ നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ആ​​​സ്തി​​​ക​​​ൾ അ​​ധി​​കാ​​രി​​ക്ക് സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാം. ലൈ​​​സ​​​ൻ​​​സ് തി​​​രി​​​കെ ല​​​ഭി​​​ച്ചാ​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത ആ​​​സ്തി കൈ​​​മാ​​​റാ​​​ൻ അ​​ധി​​കാ​​രി ബാ​​​ധ്യ​​​സ്ഥ​​​നാ​​​ണ്.

► ആ​​​സ്തി വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന ഭാ​​​ഗി​​​ക​​​മാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ങ്കി​​​ലും ആ​​​സ്തി പൂ​​​ർ​​​ണ​​​മാ​​​യും നി​​യു​​ക്ത അ​​ധി​​കാ​​രി​​ക്ക് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ, മ​​​റ്റു സ്രോ​​​ത​​​സു​​​ക​​​ൾ വ​​​ഴി വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​സ്തി വേ​​​ർ​​​തി​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ങ്കി​​​ൽ അ​​​ത് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. നി​​​യു​​​ക്ത അ​​​ധി​​​കാ​​​രി തൃ​​​പ്തി​​​പ്പെ​​​ട്ടാ​​​ൽ, ഒ​​​രു ഉ​​​ത്ത​​​ര​​​വ് വ​​​ഴി, നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​സ്തി​​​യു​​​ടെ അ​​​ത്ത​​​രം ഭാ​​​ഗം അ​​​പേ​​​ക്ഷ​​​ക​​​ന് തി​​​രി​​​കെ ന​​​ൽ​​​കും. വേ​​​ർ​​​തി​​​രി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന​​​വ​​​യ​​​ല്ലെ​​​ങ്കി​​​ൽ തി​​​രി​​​കെ ല​​​ഭി​​​ക്കി​​​ല്ല.

►ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​തി​​​ന്‍റെ അ​​​ധി​​​കാ​​​രം നി​​യു​​ക്ത അ​​ധി​​കാ​​രി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക്ക് കൈ​​​മാ​​​റാ​​​ൻ സാ​​​ധി​​​ക്കും. ആ​​​സ്തി​​​ക​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ടം, മാ​​​നേ​​​ജ്മെ​​​ന്‍റ്, സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ​​​യ്ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

►പൊ​​​തുതാ​​​ത്പ​​​ര്യാ​​​ർ​​​ഥ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട രീ​​​തി​​​യി​​​ലും കാ​​​ല​​​യ​​​ള​​​വി​​​ലും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ധി​​​കാ​​​രി​​​ക്ക് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന വി​​​നി​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

►ഏ​​​റ്റെ​​​ടു​​​ത്ത ആ​​​സ്തി പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ധി​​കാ​​രി​​ക്ക് സാ​​​ധി​​​ക്കും.

►ഏ​​​റ്റെ​​​ടു​​​ത്ത ആ​​​സ്തി ഏ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൈ​​​മാ​​​റാ​​​ൻ നി​​​യു​​ക്ത അ​​ധി​​കാ​​രി​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

►ഏ​​​റ്റെ​​​ടു​​​ത്ത ആ​​​സ്തി വി​​​ൽ​​​ക്കാ​​​നും നി​​യു​​ക്ത അ​​ധി​​കാ​​രി​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു. വി​​​റ്റു കി​​​ട്ടു​​​ന്ന തു​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഞ്ചി​​​തനി​​​ധി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്ക​​​ണം.

►ആ​​​സ്തി കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് മു​​​ൻ അ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ടോ അ​​​ല്ലാ​​​തെ​​​യോ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നാ​​​വി​​​ല്ല.

►ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ആ​​​സ്തി ഒ​​​രു ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മ​​​ത​​​പ​​​ര​​​മാ​​​യ സ്വ​​​ഭാ​​​വം നി​​​ല​​​നി​​​ർ​​​ത്തി ന​​​ട​​​ത്തി​​​പ്പ് ചു​​​മ​​​ത​​​ല നി​​യു​​ക്ത അ​​ധി​​കാ​​രി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക്ക് കൈ​​​മാ​​​റാ​​​ൻ സാ​​​ധി​​​ക്കും.

Tags : law steals needle hangs FCRA Bill

Recent News

Corehub Up