x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനം എല്ലാം കാണുന്നുണ്ട്

പ്ര​​​​​​ഫ. ഡോ. ​​​​​​പി.​​​​​​ജെ. തോ​​​​​​മ​​​​​​സ്
Published: September 19, 2026 12:46 AM IST | Updated: September 19, 2026 12:46 AM IST

സോ​​​​​ളാ​​​​​ർ പാ​​​ന​​​​​ലു​​​​​ക​​​​​ൾ

പാ​​​​​റ്റ​​​​​ക​​​​​ളു​​​​​ടെ സ​​​​​മ​​​​​രം നാ​​​​​ളു​​​​​ക​​​​​ളാ​​​​​യു​​​​​ള്ള രാ​​​ഷ്‌​​​ട്രീ​​​​​യ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യും വ​​​​​ഞ്ച​​​​​ന​​​​​യു​​​​​ടെ​​​​​യും ഫ​​​​​ല​​​​​മാ​​​​​യു​​​​​ണ്ടാ​​​യ​​​​​താ​​​​​ണെ​​​​​ന്ന് പ​​​​​ര​​​​​ക്കെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ജ​​​​​ന​​​​​ങ്ങ​​​​​ളെ മ​​​​​റ​​​​​ക്കു​​​​​ന്ന, ഒ​​​​​റ്റി​​​ക്കൊ​​​​​ടു​​​​​ക്കു​​​​​ന്ന ഏ​​​​​ത് രാ​​​ഷ്‌​​​ട്രീ​​​യ കെ​​​​​ടു​​​​​കാ​​​​​ര്യ​​​​​സ്ഥ​​​​​ത​​​യ്​​​​​ക്കും ഒ​​​​​ത്തു​​​​​തീ​​​​​ർ​​​​​പ്പി​​​​​നും ഈ ​​​​​സ​​​​​മ​​​​​ര​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​മു​​​​​ണ്ടെ​​​​​ന്നു ക​​​​​രു​​​​​ത​​​​​ണം. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​ത​​​​​ന്നെ പാ​​​​​റ്റ സ​​​​​മ​​​​​രം പോ​​​​​ലു​​​​​ള്ള മ​​​​​റ്റൊ​​​​​രു ബ​​​​​ഹു​​​ജ​​​​​ന പ്ര​​​​​തി​​​​​ഷേ​​​​​ധം ഇ​​​​​നി​​​​​യും സം​​​​​ഭ​​​​​വി​​​​​ച്ചേ​​​ക്കാം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വൈ​​​​​ദ്യു​​​​​ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​യാ​​​​​ലും പ​​​​​രി​​​​​സ്ഥി​​​​​തിലോ​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ത്തെക്കു​​​​​റി​​​​​ച്ചു​​​​​ള്ള വ്യ​​​​​ക്ത​​​​​ത ഇ​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​യാ​​​​​ലും വ​​​​​ന്യ​​​മൃ​​​​​ഗ​​​ശ​​​​​ല്യ​​​​​ത്തി​​​​​ന് പ​​​​​രി​​​​​ഹാ​​​​​ര​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​യാ​​​​​ലും റോ​​​​​ഡ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ കു​​​​​റയ്​​​​​ക്കാ​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​വു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​പോ​​​​​ലും എ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തും, ഇ​​​​​ക്ക​​​​​ഴി​​​​​ഞ്ഞ മ​​​​​ഴ​​​​​ക്കാ​​​​​ല​​​​​ത്ത് ഏ​​​​​വ​​​​​ർ​​​​​ക്കും ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ട കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മാ​​​​​ലി​​​​​ന്യ​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ന് പ​​​​​രി​​​​​ഹാ​​​​​രം നീ​​​​​ണ്ടു​​​പോ​​​​​കു​​​​​ന്ന​​​​​തു​​​മെ​​​​​ല്ലാം അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​യ പ​​​​​രാ​​​​​ജ​​​​​യ​​​മാ​​​​​യി​​​​​ട്ടു​​​ വേ​​​​​ണം കാ​​​​​ണാ​​​​​ൻ. ജ​​​​​ന​​​​​ങ്ങ​​​​​ൾ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ൽ വ​​​​​ല​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ വ​​​​​ലി​​​​​യ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യ പ്ര​​​​​ശ്ന​​​​​മാ​​​​​ണ് ന​​​​​ദി​​​​​ക​​​​​ളി​​​​​ലെ​​​​​യും തോ​​​​​ടു​​​​​ക​​​​​ളി​​​​​ലെ​​​​​യും എ​​​​​ക്ക​​​​​ലും മ​​​​​ണ്ണും മാ​​​​​റ്റി ആ​​​​​ഴം കൂ​​​​​ട്ട​​​ണം എ​​​​​ന്നു​​​​​ള്ള​​​​​ത്. അ​​​​​തും ഇ​​​​​നി അ​​​​​ടു​​​​​ത്ത വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​നേ ഓ​​​​​ർ​​​​​ക്കാ​​​​​ൻ വ​​​​​ഴി​​​​​യു​​​​​ള്ളൂ.

ആ​​​​​ധു​​​​​നി​​​​​ക സാ​​​​​മ്പ​​​​​ത്തി​​​​​ക​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന്‍റെ പി​​​​​താ​​​​​വാ​​​​​യ ആ​​​​​ദം സ്മി​​​​​ത്ത് ആ​​​​​ണ് സ​​​ർ​​​ക്കാ​​​ർ ഒ​​​​​രു സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​റോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കാ​​​​​വ​​​​​ൽ​​​​​ക്കാ​​​​​ര​​​​​നോ ആ​​​​​ക​​​​​ണം എ​​​​​ന്ന ആ​​​​​ശ​​​​​യം ശ​​​​​ക്ത​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​ വ​​​​​ച്ച​​​​​ത്. സ​​​ർ​​​ക്കാ​​​രു​​​​​ക​​​​​ൾ ഇ​​​​​തി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​ണ് നാം ​​​​​കാ​​​​​ണു​​​​​ന്ന​​​​​ത്. ‘കാ​​​​​വ​​​​​ൽ​​​ക്കാ​​​​​ര​​​​​ൻ ക​​​​​ള്ള​​​​​നാ​​​​​ണെ​​​​​ന്ന’ രാ​​​​​ഷ്‌​​​ട്രീ​​​​​യ പ്ര​​​​​യോ​​​​​ഗം അ​​​​​ടു​​​​​ത്ത​​​കാ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യ​​​​​താ​​​​​ണ്.

ഈ ​​​​​അ​​​​​വ​​​​​സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​ർ​​​​​ക്കേ​​​​​ണ്ട​​​​​ത് തി​​​​​യോ​​​​​ഡോ​​​​​ർ റൂ​​​​​സ്‌​​​​​വെ​​​​​ൽ​​​​​റ്റ് പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ്. “ഗ​​​​​വ​​​​​ൺ​​​​​മെ​​​ന്‍റ് ന​​​​​മ്മ​​​​​ളാ​​​​​ണ്; ന​​​​​മ്മ​​​​​ളാ​​​​​ണ് ഗ​​​​​വ​​​​​ൺ​​​​​മെ​​​ന്‍റ്, നി​​​​​ങ്ങ​​​​​ളും ഞാ​​​​​നും.” അ​​​​​താ​​​​​യ​​​​​ത്, ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ൽ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ​​​​​ല്ല ജ​​​​​ന​​​​​ങ്ങ​​​​​ളെ സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ് ചെ​​​​​യ്യേ​​​​​ണ്ട​​​​​ത്; മ​​​​​റി​​​​​ച്ച്, ജ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റി​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് മേ​​​​​ൽ​​​​​നോ​​​​​ട്ടം വ​​​​​ഹി​​​​​ക്കേ​​​​​ണ്ട​​​​​ത്. അ​​​​​തി​​​​​നു​​​​​ള്ള സ​​​​​മ​​​​​യം അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വൈ​​​​​ദ്യു​​​​​തി പ്ര​​​​​തി​​​​​സ​​​​​ന്ധി ഇ​​​​​ത​​​​​ല്ലേ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി റെ​​​​​ഗു​​​​​ലേ​​​​​റ്റ​​​​​റി ക​​​​​മ്മി​​​​​ഷ​​​​​ൻ, ഇ​​​​​ല​​​ക്‌​​​ട്രി​​​സി​​​​​റ്റി ബോ​​​​​ർ​​​​​ഡ് എ​​​​​ന്നൊ​​​​​ക്കെ പ​​​​​റ​​​​​ഞ്ഞു​​​കൊ​​​​​ണ്ട് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ നീ​​​​​ട്ടി​​​ക്കൊ​​​​​ണ്ടു പോ​​​​​കു​​​ക​​​യാ​​​ണ്. ഇ​​​​​വ​​​​​യെ ഒ​​​​​ക്കെ നി​​​​​യ​​​​​മം മൂ​​​​​ലം ത​​​​​ന്നെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​വേ​​​​​ണ്ടി നി​​​​​യ​​​​​ന്ത്രി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ഇ​​​​​വ​​​​​രെ​​​​​ഴു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളാ​​​​​ണ് ത​​​​​ട​​​സ​​​മെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​യും മാ​​​റ്റ​​​ണം. അ​​​​​തി​​​​​നാ​​​​​ണ​​​​​ല്ലോ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട ജ​​​​​ന​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും നി​​​​​യ​​​​​മ​​​സ​​​​​ഭ​​​​​യും. ജ​​​​​ന​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​തി​​​കൂ​​​​​ല​​​​​മാ​​​​​യ അ​​​​​ഴി​​​​​മ​​​​​തി നി​​​​​രോ​​​​​ധ​​​​​ന ബി​​​​​ല്ലി​​​​​ലെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് നി​​​​​യ​​​​​മ​​​സ​​​​​ഭ കൂ​​​​​ടി മാ​​​​​റ്റി​​​യെ​​​​​ഴു​​​​​തി​​​​​യ​​​​​ത്.

പൊ​​​​​തു​​​ജ​​​​​ന വി​​​​​കാ​​​​​രം മാ​​​​​നി​​​​​ക്കാ​​​​​തെ ഇ​​​​​പ്പോ​​​​​ഴും എ​​​​​ത്ര​​​​​യോ ആ​​​​​ൾ​​​​​ക്കാ​​​​​രെ​​​​​യാ​​​​​ണ് മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ൽ സ്റ്റാ​​​​​ഫി​​​​​ൽ ഉ​​​​​ൾ​​​പ്പെടു​​​​​ത്തു​​​​​ന്ന​​​​​ത്. ര​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​യ ഒ​​​​​രു കാ​​​​​ര്യം, ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ഒ​​​​​രു സാ​​​​​ധാ​​​​​ര​​​​​ണ മ​​​​​ന്ത്രി​​​​​യു​​​​​ടെ പ്രൈ​​​​​വ​​​​​റ്റ് ഓ​​​​​ഫിസി​​​​​ൽ ശ​​​​​രാ​​​​​ശ​​​​​രി അ​​​ഞ്ച് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​കാ​​​​​റു​​​​​ള്ള​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ക​​​​​ട്ടെ അ​​​​​ത് 25 പേ​​​​​രാ​​​​​ണ്. മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ വി​​​​​ദേ​​​​​ശ യാ​​​​​ത്ര​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പടെ​​​യു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് മെ​​​ല്ലെ​​​പ്പോ​​​ക്ക്. ഇ​​​ത​​​നു​​​വ​​​ദി​​​ച്ചു​​​കൂ​​​ടാ.

K-Rail Survey

സോ​ളാ​ർ ഊ​ർ​ജം: ആ​ഗോ​ള മാ​തൃ​ക​ക​ൾ

സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​ത്തി​​​​​ൽ ഇ​​​​​പ്പോ​​​​​ഴും വ്യ​​​​​ക്ത​​​​​ത​​​​​യു​​​​​ള്ള നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​ല്ല. മാ​​​ത്ര​​​വു​​​മ​​​ല്ല, പ​​​​​ര​​​​​മാ​​​​​വ​​​​​ധി നി​​​​​രു​​​​​ത്സാ​​​​​ഹ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള നി​​​​​യ​​​​​മക്കു​​​​​രു​​​​​ക്കു​​​​​ക​​​​​ളും. ഇ​​​​​ത്ര​​​​​യും സൂ​​​​​ര്യ​​​പ്ര​​​​​കാ​​​​​ശം കി​​​​​ട്ടാ​​​​​ത്ത ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ക​​​​​ലി​​​​​ഫോ​​​​​ർ​​​ണി​​​​യ​​​​​യി​​​​​ലും സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ പ​​​​​ര​​​​​ക്കെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത് നേ​​​​​രി​​​​​ട്ടു കാ​​​​​ണാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​യി​​​ട്ടു​​​ണ്ട്.

യു​​​​​കെ​​​​​യി​​​​​ൽ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന ആ​​​​​കെ വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ ആ​​​റു മു​​​​​ത​​​​​ൽ 6.9 ശ​​​ത​​​മാ​​​നം വ​​​​​രെ സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ടു​​​​​ത്ത സൂ​​​​​ര്യ​​​​​പ്ര​​​​​കാ​​​​​ശ​​​​​മു​​​​​ള്ള ചി​​​​​ല പ​​​​​ക​​​​​ലു​​​​​ക​​​​​ളി​​​​​ൽ, ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ആ​​​​​കെ വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ 30% മു​​​​​ത​​​​​ൽ 40% വ​​​​​രെ സോ​​​​​ളാ​​​​​റി​​​​​ലൂ​​​​​ടെ മാ​​​​​ത്രം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കാ​​​​​റു​​​​​ണ്ടെ​​​​​ന്ന് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു. കാ​​​​​റ്റാ​​​​​ടി ഫാ​​​​​മു​​​​​ക​​​​​ളും കാ​​​​​ണാ​​​​​നി​​​​​ട​​​​​യാ​​​​​യി.

ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ പൊ​​​​​തു​​​​​വേ മേ​​​​​ഘാ​​​​​വൃ​​​​​ത​​​​​മാ​​​​​യ കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യും സൂ​​​​​ര്യ​​​​​പ്ര​​​​​കാ​​​​​ശം കു​​​​​റ​​​​​വുമാ​​​​​യ​​​​​തി​​​​​നാ​​​​​ൽ സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ളു​​​​​ടെ ഉ​​​ത്പാ​​​ദ​​​​​നക്ഷ​​​​​മ​​​​​ത ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​നെ അ​​​​​പേ​​​​​ക്ഷി​​​​​ച്ചു കു​​​​​റ​​​​​വാ​​​​​യി​​​​​രി​​​​​ക്കും. എ​​​​​ങ്കി​​​​​ലും പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ പ​​​​​ക​​​​​ൽ​​​വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള​​​​​വ​​​​​യാ​​​​​ണ്. യു​​​​​കെ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റി​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം യു​​​​​കെ​​​​​യി​​​​​ലാ​​​​​കെ 1.7 മി​​​​​ല്യ​​​​​ണി​​​​​ല​​​​​ധി​​​​​കം (17 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം) വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത് രാ​​​​​ജ്യ​​​​​ത്തെ ആ​​​​​കെ വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം ആ​​​റു ശ​​​ത​​​മാ​​​നം വ​​​​​രും.

യു​​​​​എ​​​​​സി​​​​​ൽ ആ​​​​​ക​​​​​ട്ടെ സോ​​​​​ളാ​​​​​ർ വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ. അ​​​​​വി​​​​​ടെ​​​യാ​​​​​ക​​​​​ട്ടെ, ബി​​​​​ൽ​​​​​ഡിം​​​​​ഗ് എ​​​​​ന​​​​​ർ​​​​​ജി എ​​​​​ഫി​​​​​ഷ്യ​​​​​ൻ​​​​​സി സ്റ്റാ​​​​​ൻ​​​​​ഡേ​​​​​ർ​​​​​ഡ്സ് (Title 24 നി​​​​​യ​​​​​മം) അ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, 2020 ജ​​​​​നു​​​​​വ​​​​​രി ഒ​​​ന്നി​​​നു​​​ശേ​​​​​ഷം പ​​​​​ണി​​​​​യു​​​​​ന്ന എ​​​​​ല്ലാ പു​​​​​തി​​​​​യ വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്കും മൂ​​​​​ന്ന് നി​​​​​ല​​​​​ക​​​​​ളി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള അ​​​​​പ്പാ​​​​​ർ​​​​​ട്ടു​​​​​മെ​​​​​ന്‍റു​​​​​ക​​​​​ൾ​​​​​ക്കും സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ൽ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലി​​​​​നൊ​​​​​പ്പം ഹോം ​​​​​ബാ​​​​​റ്റ​​​​​റി​​​​​ക​​​​​ൾ ക​​​​​ണ​​​​​ക്‌​​​ട് ചെ​​​​​യ്യാം. ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ബാ​​​​​റ്റ​​​​​റി​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ക​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ ആ​​​​​കെ വൈ​​​​​ദ്യു​​​​​തി ഉ​​​​​പ​​​​​ഭോ​​​​​ഗ​​​​​ത്തി​​​​​ന്‍റെ ഏ​​​​​ക​​​​​ദേ​​​​​ശം മൂ​​​​​ന്നി​​​​​ലൊ​​​​​ന്ന് (28% മു​​​​​ത​​​​​ൽ 33% വ​​​​​രെ) സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ മേ​​​യി​​​​​ൽ ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ​​​​​യി​​​​​ലെ ആ​​​​​കെ വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ 51.1% (പ​​​​​കു​​​​​തി​​​​​യി​​​​​ല​​​​​ധി​​​​​കം) സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ വ​​​​​ഴി മാ​​​​​ത്രം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ച് സം​​​​​സ്ഥാ​​​​​നം ലോ​​​​​ക റി​​​ക്കാ​​​​​ർ​​​​​ഡ് സൃ​​​​​ഷ്‌​​​ടി​​​ച്ച​​​​​ത് വ​​​​​ലി​​​​​യ വാ​​​​​ർ​​​​​ത്ത​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഈ ​​​ര​​​​​ണ്ടു സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും വ്യ​​​​​ക്ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും പി​​​​​ന്തു​​​​​ണ​​​​​യുമു​​​​​ണ്ട്. പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്ക് പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​കാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളുമു​​​​​ണ്ട്. ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​നം പാ​​​​​ര​​​​​മ്പ​​​​​ര്യേ​​​​​ത​​​​​ര സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റാ​​​​​നു​​​​​ള്ള ദീ​​​​​ർ​​​​​ഘ​​​കാ​​​​​ല പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​മാ​​​ണെ​​​ന്ന​​​താ​​​ണ്.

K-Rail Survey

കേ​ര​ളം ഇ​നി​യും പാ​ഠം പ​ഠി​ക്കു​മോ?

ലോ​​​​​ക​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി ഒ​​​​​രു വി​​​​​മാ​​​​​ന​​​ത്താ​​​​​വ​​​​​ളം ത​​​​​ന്നെ സോ​​​​​ളാ​​​​​ർ പാ​​​ന​​​​​ലു​​​​​ക​​​​​ൾ വ​​​​​ഴി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ച്ച ന​​​​​മ്മു​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​ത്തി​​​​​നാ​​​​​ക​​​​​ട്ടെ, ന​​​​​മ്മു​​​​​ടെ ഊ​​​​​ർ​​​​​ജ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്ക് ഇ​​​​​വ​​​​​യെ വേ​​​​​ണ്ട​​​വ​​​​​ണ്ണം പ്ര​​​​​യോ​​​​​ജ​​​​​ന​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഇ​​​​​തു​​​​​വ​​​​​രെ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ആ​​​​​ർ​​​​​ക്കും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​വു​​​​​ന്ന സൂ​​​​​ര്യ​​​പ്ര​​​​​കാ​​​​​ശ വൈ​​​​​ദ്യു​​​​​തി​​​​​യു​​​​​ടെ കാ​​​​​ര്യം ഇ​​​​​താ​​​​​ണെ​​​​​ങ്കി​​​​​ൽ, മ​​​​​റ്റ് സ​​​​​ങ്കീർ​​​​​ണ വൈ​​​​​ദ്യു​​​​​ത ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യം ഊ​​​​​ഹി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ. ജ​​​​​നം എ​​​​​ല്ലാം കാ​​​​​ണു​​​​​ന്നു, മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്നു എ​​​​​ന്നേ പ​​​​​റ​​​​​യാ​​​​​നു​​​​​ള്ളൂ. മാ​​​​​ലി​​​​​ന്യ​​​മു​​​​​ള്ളി​​​​​ട​​​​​ത്താ​​​​​ണ​​​​​ല്ലോ പാ​​​​​റ്റ​​​​​ക​​​​​ൾ പെ​​​​​രു​​​​​കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ന് പാ​​​​​റ്റ​​​​​ക​​​​​ളെ പ​​​​​ഴി​​​ചാ​​​​​രി​​​​​യി​​​​​ട്ട് എ​​​​​ന്തു കാ​​​​​ര്യം?

Tags : Seeing Everything People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up