x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അത്ര ചെറുമീനല്ല യുപിഐ!

ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍
Published: September 19, 2026 12:39 AM IST | Updated: September 19, 2026 12:39 AM IST

പ്രതീകാത്മക ചിത്രം - എഐ

ഡി​​​ജി​​​റ്റ​​​ല്‍ യു​​​ഗ​​​ത്തി​​​ലേ​​​ക്കു​​​ള്ള കു​​​തി​​​പ്പി​​​ല്‍ ഇ​​​ന്ത്യ​​​ക്കാ​​​ര്‍ക്ക് ഏ​​​റ്റ​​​വും ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ ആ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് യു​​​പി​​​ഐ (യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്‌​​​മെ​​​ന്‍റ്സ് ഇ​​​ന്‍റ​​​ര്‍ഫേ​​​സ്). സ​​​മ്പ​​​ന്ന​​​രും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും യു​​​പി​​​ഐ സേ​​​വ​​​നം പ​​​ത്തുവ​​​ര്‍ഷം​​​കൊ​​​ണ്ടു വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ്യാ​​​പ​​​ക​​​വും ല​​​ളി​​​ത​​​വു​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മെ​​​ന്ന ഖ്യാ​​​തി ഇ​​​ന്ത്യ​​​ക്കു സ്വ​​​ന്തം. വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി​​​രു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ഇ​​​നി പ​​​ഴ​​​യ​​​തു​​​പോ​​​ലെ​​​യാ​​​കി​​​ല്ല.

സൗ​​​ജ​​​ന്യ​​​മാ​​​യി​​​രു​​​ന്ന യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ 2,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്ക് ഫീ​​​സ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണു പു​​​തി​​​യ വി​​​വാ​​​ദം. 2026 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 15 മു​​​ത​​​ല്‍ പു​​​തി​​​യ ചാ​​​ര്‍ജ് ഈ​​​ടാ​​​ക്കും. മ​​​ര്‍ച്ച​​​ന്‍റ് ഡി​​​സ്‌​​​കൗ​​​ണ്ട് റേ​​​റ്റ് (എം​​​ഡി​​​ആ​​​ര്‍) എ​​​ന്ന പേ​​​രി​​​ലാ​​​ണു ഫീ​​​സ്. വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു ഫീ​​​സ് ബാ​​​ധ​​​ക​​​മാ​​​കും. വ്യ​​​ക്തി​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളും 2,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി തു​​​ട​​​രും. ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​ര്‍ധ​​​ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ള്‍ക്കും പ​​​രി​​​ര​​​ക്ഷ​​​യു​​​ണ്ടെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.

അ​​​ഞ്ചു രൂ​​​പ​​​യി​​​ലെ ആ​​​ശ​​​ങ്ക

ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്ക് 0.4 ശ​​​ത​​​മാ​​​നം ഫീ​​​സ് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​തു പു​​​റ​​​മെ കാ​​​ണു​​​ന്ന​​​തുപോ​​​ലെ നി​​​സാ​​​ര​​​മ​​​ല്ല. 75,000 രൂ​​​പ​​​യ്ക്കും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു​​​ള്ള ഫീ​​​സ് 300 ആ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന​​​താ​​​ണ് ആ​​​ശ്വാ​​​സം. ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ ഇ​​​ട​​​പാ​​​ടു​​​ള്ള ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​രെ​​​ല്ലാം ഫീ​​​സ് ന​​​ല്‍ക​​​ണം. ഓ​​​ണ്‍ലൈ​​​നാ​​​യി പ​​​ണം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പു വ്യാ​​​പാ​​​രി​​​ക​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും ഇ​​​നി ആ​​​ശ​​​ങ്ക​​​യി​​​ലാ​​​കും. ഡി​​​ജി​​​റ്റ​​​ല്‍ ശീ​​​ലം മാ​​​റാ​​​നും പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​നും ചി​​​ല​​​ര്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​രാ​​​യേ​​​ക്കാം.

പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ന്ധ​​​നം, റെ​​​യി​​​ല്‍വേ ടി​​​ക്ക​​​റ്റു​​​ക​​​ള്‍, ടെ​​​ലി​​​കോം, വൈ​​​ദ്യു​​​തി, വെ​​​ള്ളം ബി​​​ല്ലു​​​ക​​​ള്‍, കാ​​​ര്‍ഷി​​​ക, ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്ക് ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നും അ​​​ഞ്ചുരൂ​​​പ നി​​​ര​​​ക്കി​​​ല്‍ ഫ്‌​​​ളാ​​​റ്റ് ഫീ​​​സ് ഈ​​​ടാ​​​ക്കും. ക​​​ച്ച​​​വ​​​ട​​​ക്കാ​​​രി​​​ല്‍നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന തു​​​ക നേ​​​രി​​​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു കൈ​​​മാ​​​റു​​​ന്ന​​​തു നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​തെ​​​ങ്ങനെ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നം

ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള വാ​​​ണി​​​ജ്യ യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കി കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ റി​​​ട്ട് ഹ​​​ര്‍ജി സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​തു​​​താ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ​​​യും ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ത്തെ​​​യും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​രി​​​യാ​​​യ അ​​​ഞ്ജ​​​ന ദ​​​ത്ത പ​​​റ​​​യു​​​ന്ന​​​ത്. നി​​​ര​​​ക്കു​​​ക​​​ള്‍, ഇ​​​ട​​​പാ​​​ട് പ​​​രി​​​ധി​​​ക​​​ള്‍, മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ച രീ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​വും വി​​​വേ​​​ച​​​ന​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്നു ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

2007ലെ ​​​പേ​​​യ്‌​​​മെ​​​ന്‍റ് ആ​​​ന്‍ഡ് സെ​​​റ്റി​​​ല്‍മെ​​​ന്‍റ് സി​​​സ്റ്റം​​​സ് നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത 10 എ ​​​വ​​​കു​​​പ്പി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സാ​​​ധു​​​ത​​​യെ ഹ​​​ര്‍ജി ചോ​​​ദ്യം ചെ​​​യ്യു​​​ന്നു. ഏ​​​ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് പേ​​​യ്‌​​​മെ​​​ന്‍റ് മോ​​​ഡു​​​ക​​​ള്‍ക്ക് ചാ​​​ര്‍ജു​​​ക​​​ളി​​​ല്‍നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​മെ​​​ന്നു നി​​​ര്‍ണ​​​യി​​​ക്കാ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​ന് അ​​​നി​​​യ​​​ന്ത്രി​​​ത അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ന്ന​​​തി​​​നെ ഹ​​​ര്‍ജി​​​ക്കാ​​​രി എ​​​തി​​​ര്‍ക്കു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ പേ​​​യ്‌​​​മെ​​​ന്‍റ് റെ​​​ഗു​​​ലേ​​​റ്റ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ റി​​​സ​​​ര്‍വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ വ​​​ഹി​​​ക്കു​​​ന്ന പ​​​ങ്കി​​​ല്‍ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​രു​​​ന്നു​​​വെ​​​ന്നും ഹ​​​ര്‍ജി​​​യി​​​ലു​​​ണ്ട്.

എ​​​ത്ര ല​​​ളി​​​ത​​​മാ​​​യി​​​രു​​​ന്നു!

പ്രാ​​​ദേ​​​ശി​​​ക ബാ​​​ങ്കു​​​ക​​​ള്‍ക്കു സ്ഥി​​​ര​​​മാ​​​യ വ​​​രു​​​മാ​​​നം ന​​​ല്‍കാ​​​നും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കാ​​​നും ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ക്കോ​​​സി​​​സ്റ്റം ഇം​​​പാ​​​ക്റ്റ് ഫ​​​ണ്ടു​​​ക​​​ള്‍ക്കും ദീ​​​ര്‍ഘ​​​കാ​​​ല ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് വി​​​പു​​​ലീ​​​ക​​​രിക്കാനും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഉ​​​യ​​​ര്‍ന്ന യു​​​പി​​​ഐ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു ഫീ​​​സ് എ​​​ന്ന​​​താ​​​ണു സ​​​ര്‍ക്കാ​​​രി​​​ന്‍റെ വാ​​​ദം. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ല്‍നി​​​ന്നു പ​​​ണം ഈ​​​ടാ​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു വാ​​​ഗ്ദാ​​​നം.

എ​​​ന്നാ​​​ല്‍, ല​​​ളി​​​ത​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ ഇ​​​നി കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍ണ​​​മാ​​​കും. പ​​​ണം കൈ​​​മാ​​​റു​​​ന്ന ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ ഏ​​​താ​​​നും സെ​​​ക്ക​​​ന്‍ഡു​​​ക​​​ള്‍ കൊ​​​ണ്ടു പൂ​​​ര്‍ത്തി​​​യാ​​​കും. ക്യു​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ക, പി​​​ന്‍ ന​​​ല്‍കു​​​ക, പ​​​ണ​​​മ​​​ട​​​യ്ക്കു​​​ക. അ​​​ടു​​​ത്ത മാ​​​സം 15 മു​​​ത​​​ല്‍ സ്ഥി​​​തി മാ​​​റും. നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ്സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യാ​​​ണു ബാ​​​ങ്കു​​​ക​​​ളി​​​ലൂ​​​ടെ പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ ഈ​​​ടാ​​​ക്കു​​​ക.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ പി​​​ഴി​​​യും

ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു വ​​​ലി​​​യ ഫീ​​​സി​​​ല്ലെ​​​ന്ന് ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ല്‍ തോ​​​ന്നാം. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് 3,000 രൂ​​​പ​​​യ്ക്കു 12 രൂ​​​പ​​​യും 50,000 രൂ​​​പ​​​യ്ക്ക് 200 രൂ​​​പ​​​യും 75,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ 300 രൂ​​​പ​​​യു​​​മാ​​​ണു ഫീ​​​സ്. പു​​​തി​​​യ ച​​​ട്ട​​​ക്കൂ​​​ട് അ​​​നു​​​സ​​​രി​​​ച്ച്, പ്ര​​​തി​​​മാ​​​സം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ വ​​​രു​​​മാ​​​ന​​​മു​​​ള്ള ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളും എം​​​ഡി​​​ആ​​​ര്‍ ഫീ​​​സ് ന​​​ല്‍ക​​​ണം. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ല്‍നി​​​ന്നു നേ​​​രി​​​ട്ടു ഫീ​​​സ് ഈ​​​ടാ​​​ക്കി​​​ല്ലെ​​​ങ്കി​​​ലും വ്യാ​​​പാ​​​രി​​​ക​​​ള്‍ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ഉ​​​യ​​​ര്‍ത്തു​​​മെ​​​ന്ന​​​താ​​​ണ് ആ​​​ശ​​​ങ്ക. കു​​​റ​​​ഞ്ഞ ലാ​​​ഭ​​​വി​​​ഹി​​​ത​​​മു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു പ​​​ണം വാ​​​ങ്ങാ​​​നും സാ​​​ധ്യ​​​ത​​​യേ​​​റും.

ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള വൈ​​​ദ്യു​​​തി, വെ​​​ള്ളം തു​​​ട​​​ങ്ങി​​​യ പ്ര​​​തി​​​മാ​​​സ ബി​​​ല്ലു​​​ക​​​ള്‍ക്കും റെ​​​യി​​​ല്‍വേ, ടെ​​​ലി​​​കോം, ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ്, ഇ​​​ന്ധ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ഓ​​​രോ ത​​​വ​​​ണ​​​യും വ്യാ​​​പാ​​​രി അ​​​ഞ്ചു രൂ​​​പ വീ​​​തം ന​​​ല്‍കേ​​​ണ്ടിവ​​​രും. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ല്‍നി​​​ന്ന് ഇ​​​ത് ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​ര്‍ദേ​​​ശ​​​മെ​​​ങ്കി​​​ലും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെമേ​​​ല്‍ വ​​​ള​​​ഞ്ഞ വ​​​ഴി​​​ക്കെ​​​ങ്കി​​​ലും അ​​​ധി​​​ക​​​ഭാ​​​രം ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​കി​​​ല്ല. ഓ​​​ഹ​​​രിവി​​​പ​​​ണി ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കും ഫീ​​​സു​​​ണ്ട്. മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടു​​​ക​​​ള്‍, സെ​​​ക്യൂ​​​രി​​​റ്റി​​​ക​​​ള്‍, സ്‌​​​റ്റോ​​​ക്ക് ബ്രോ​​​ക്ക​​​ര്‍മാ​​​ര്‍, ഡീ​​​ല​​​ര്‍മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ക്ക് 0.02 ശ​​​ത​​​മാ​​​നം ആ​​​ണി​​​ത്. നി​​​ര്‍ദി​​​ഷ്‌​​​ട ച​​​ട്ട​​​ക്കൂ​​​ടി​​​നു കീ​​​ഴി​​​ല്‍ ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നും 300 രൂ​​​പ എ​​​ന്ന പ​​​രി​​​ധി​​​യി​​​ല്‍.

ട്രം​​​പി​​​നു മു​​​ന്നി​​​ല്‍ ഇ​​​ഴ​​​യ​​​രു​​​ത്

യു​​​പി​​​ഐ നി​​​കു​​​തി ചു​​​മ​​​ത്തി​​​യ​​​തി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​യ്ക്കു വ​​​ലി​​​യൊ​​​രു തു​​​ക ന​​​ല്‍കി, ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ​​​യും മേ​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി നി​​​കു​​​തി ചു​​​മ​​​ത്തി​​​യെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടു യു​​​എ​​​സി​​​നു മു​​​ന്നി​​​ല്‍ കി​​​ട​​​ക്കു​​​ന്ന​​​തു നി​​​ര്‍ത്തു​​​ക, ന​​​ട്ടെ​​​ല്ലു കാ​​​ണി​​​ക്കു​​​ക, എ​​​ഴു​​​ന്നേ​​​റ്റു നി​​​ല്‍ക്കു​​​ക എ​​​ന്നും യു​​​പി​​​ഐ നി​​​കു​​​തി പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ല്‍ പ​​​റ​​​ഞ്ഞു.

ജി​​​എ​​​സ്ടി​​​യു​​​ടെ പാ​​​ഠ​​​ങ്ങ​​​ള്‍

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടി​​​നു​​​ള്ള അ​​​ധി​​​കചാ​​​ര്‍ജ് ഈ​​​ടാ​​​ക്കാ​​​നാ​​​യി വ്യാ​​​പാ​​​രി​​​ക​​​ള്‍ അ​​​വ​​​രു​​​ടെ വി​​​ല​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു ബാ​​​ങ്കു​​​ക​​​ള്‍ എ​​​ങ്ങ​​​നെ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. റി​​​സ​​​ര്‍വ് ബാ​​​ങ്കി​​​ന്‍റെ ര​​​ണ്ടു ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​റെ വ​​​രു​​​ന്ന പ്ര​​​തി​​​വ​​​ര്‍ഷ മി​​​ച്ച​​​ത്തി​​​ല്‍നി​​​ന്ന് യു​​​പി​​​ഐ ചെ​​​ല​​​വു​​​ക​​​ള്‍ക്കു പ​​​ണം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തോ​​​ടു കേ​​​ന്ദ്രം അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ തി​​​രു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണു ന​​​ല്ല ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ചു​​​മ​​​ത​​​ല.

ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ ച​​​ര​​​ക്ക് സേ​​​വ​​​ന നി​​​കു​​​തി​​​യു​​​ടെ (ജി​​​എ​​​സ്ടി) അ​​​നു​​​ഭ​​​വ​​​ത്തി​​​ല്‍നി​​​ന്നു പാ​​​ഠം ഉ​​​ള്‍ക്കൊ​​​ണ്ടു വി​​​വാ​​​ദ യു​​​പി​​​ഐ ഫീ​​​സ് നി​​​ര​​​ക്കു റ​​​ദ്ദാ​​​ക്കു​​​ക​​​യോ കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​മാ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ട്ടെ.

K-Rail Survey

ഗു​​​ണ​​​ഭോ​​​ക്താ​​​വ് അ​​​മേ​​​രി​​​ക്ക

യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കു ഫീ​​​സ് ഏ​​​ര്‍പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ ക​​​മ്പ​​​നി​​​ക​​​ളാ​​​ണെ​​​ന്ന​​​തു നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​​ല്ല. ഏ​​​റ്റ​​​വും വ​​​ലി​​​യ യു​​​പി​​​ഐ ആ​​​പ്പു​​​ക​​​ളാ​​​യ ഫോ​​​ണ്‍ പേ, ​​​ഗൂ​​​ഗി​​​ള്‍ പേ, ​​​ആ​​​മ​​​സോ​​​ണ്‍ പേ ​​​എ​​​ന്നി​​​വ വി​​​ദേ​​​ശ ക​​​മ്പ​​​നി​​​ക​​​ളാ​​​ണ്. രാ​​​ജ്യ​​​ത്തെ മൊ​​​ത്തം യു​​​പി​​​ഐ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും ഫോ​​​ണ്‍ പേ​​​യും ഗൂ​​​ഗി​​​ള്‍ പേ​​​യു​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. വാ​​​ള്‍മാ​​​ര്‍ട്ടി​​​ന്‍റേ​​​താ​​​ണു ഫോ​​​ണ്‍ പേ. ​​​ഗൂ​​​ഗി​​​ളും ആ​​​മ​​​സോ​​​ണ്‍ ക​​​മ്പ​​​നി​​​യും ആ​​​ഗോ​​​ള ഭീ​​​മ​​​ന്മാ​​​രാ​​​ണ്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍നി​​​ന്നു വ​​​ന്‍തു​​​ക​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ക്കു ല​​​ഭി​​​ക്കു​​​ക.

ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലെ ചെ​​​റി​​​യ ഫീ​​​സ് വ​​​ലി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ഉ​​​യ​​​ര്‍ത്തു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്തം. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​കവ​​​ര്‍ഷ​​​ത്തി​​​ല്‍ മാ​​​ത്ര​​​മു​​​ള്ള 24,162 കോ​​​ടി യു​​​പി​​​ഐ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ തു​​​ക​​​യി​​​ല്‍ 66 ശ​​​ത​​​മാ​​​ന​​​വും 2,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​യാ​​​ണ്. 15,200 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​ക​​​ളും വ്യാ​​​പാ​​​ര​​​ത്തി​​​നാ​​​യാ​​​ണ്. 2,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ഇ​​​തി​​​ല്‍ വെ​​​റും നാ​​​ലു ശ​​​ത​​​മാ​​​നം ആ​​​ണെ​​​ങ്കി​​​ലും മൊ​​​ത്തം തു​​​ക​​​യി​​​ല്‍ 66 ശ​​​ത​​​മാ​​​നം വ​​​രു​​​ന്നു. ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തേ​​​ക്കാ​​​ളേ​​​റെ തു​​​ക​​​യു​​​ടെ വ​​​ലു​​​പ്പ​​​മാ​​​ണു മു​​​ഖ്യ​​​മെ​​​ന്നു ചു​​​രു​​​ക്കം.

Tags : UPI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up