പ്രായമായവരുടെ ബസ് യാത്ര
Sunday, October 13, 2019 1:22 AM IST
സ്ത്രീകൾക്കും പ്രായമായവർക്കും ബസിൽ യാത്ര ചെയ്യാനുള്ള ഇരിപ്പിടങ്ങൾ പ്രത്യേകം നിജപ്പെടുത്തി. “മുതിർന്ന പൗരന്മാർക്ക്’’ എന്ന് ബോർഡു വച്ചിട്ടുണ്ടെങ്കിലും പ്രായമായവർക്കായി സംവരണം ചെയ്തിരിക്കുന്ന രണ്ട് സീറ്റും ചെറുപ്പക്കാർ കൈയടക്കുകയാണ്. അർഹരായവർ നിന്നു യാത്രചെയ്യുന്നതായും അതിനെതിരേ കണ്ടക്ടർമാർ നിസംഗരായിരിക്കുന്നതും കണ്ടുവരുന്നു.
മുതിർന്ന പൗരന്മാർക്കെന്നതിനു പകരം “വൃദ്ധർക്ക്/ വൃദ്ധകൾക്ക്’’ എന്ന ബോർഡ് എഴുതി അവർക്കുള്ള ഇരിപ്പിടങ്ങൾ റിസർവ് ചെയ്യുന്നത് കണ്ടക്ടർമാരുടെ ഇടപെടലോടെ അർഹതപ്പെട്ട സീറ്റിലിരുന്ന് യാത്ര ചെയ്യാൻ പ്രായമായവർക്ക് അവസരമൊരുക്കും.
ഇ.കെ. വർഗീസ്, ഒരുമനയൂർ