ഭാഗ്യക്കുറിയിൽ സഹകരിക്കണം
Saturday, October 19, 2019 11:27 PM IST
കേരള ഗവൺമെന്റ് ഭാഗ്യക്കുറിയെപ്പറ്റി വ്യത്യസ്ത മനോഭാവങ്ങളാണല്ലോ ഓരോരുത്തർക്കുമുള്ളത്. അധ്വാനം കൂടാതെ ലഭിക്കുന്ന സന്പത്തെന്നും അതല്ല ഒരുലക്ഷത്തിൽ ഒരു ചാൻസുപോലുമില്ലാത്ത നഷ്ടക്കച്ചവടമാണെന്നുമൊക്കെ ചിലർ ഇതിനെ കാണുന്നു. എന്നാൽ ഇതിനൊരു മറുവശമുണ്ടല്ലോ.
കേരളത്തൽ തൊഴിൽരഹിതരുടെ സംഖ്യ വർധിച്ചിരിക്കുകയാണ്. ഇവരിൽ പലർക്കും നിത്യവൃത്തിക്കായുള്ള ഒരു മാർഗം ഭാഗ്യക്കുറി വില്പനയാണ്. ഇതല്ലാതെ മറ്റൊരു മാർഗം കണ്ടുപിടിക്കാനില്ല. അതിനാൽ ഇതിൽ സഹകരിക്കാതെ മാറിനില്‍ക്കുന്നവരും തൊഴിൽരഹിതരുടെ നിസഹായത കണ്ട് ഇവരെ സഹായിക്കാൻ തയാറാകണം.
ജോസ് കൂട്ടുമ്മേൽ, കടനാട്