Letters
പ്ര​​തി​​രോ​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ അ​​വ​​ഗ​​ണി​​ക്ക​​രു​​ത്
Wednesday, February 12, 2020 11:31 PM IST
പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​ടു​ത്ത​യി​ടെ സ​​മ​​ർ​​പ്പി​​ച്ച സി​​എ​​ജി റി​​പ്പോ​​ർ​​ട്ടി​​ൽ സി​​യാ​​ച്ചി​​ൻ മ​​ഞ്ഞു​​മ​​ല​​ക​​ളി​​ൽ സേ​​വ​​നം ചെ​​യ്തു​​വ​​രു​​ന്ന സൈ​​നി​​ക​​ർ​​ക്ക് അ​​ത്യാ​​വ​​ശ്യം വേ​​ണ്ട ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്നി​​ല്ല എ​​ന്നു പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. 1984 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ഏ​​താ​​ണ്ട് 869 സൈ​​നി​​ക​​ർ ഈ ​​മ​​ഞ്ഞുമ​​ല​​ക​​ളി​​ൽ മ​​രി​​ച്ച​​താ​​യും ക​​ണ​​ക്കു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സി​​യാ​​ച്ചി​​ലെ ജീ​​വി​​തം ദു​​ഷ്ക​​ര​​വും ക​​ഠി​​ന​​വും ആ​​ണ്. സ​​ർ​​ക്കാ​​രി​​ന് ഭാ​​രി​​ച്ച ചെ​​ല​​വും വ​​രു​​ത്തു​​ന്ന​​താ​​കും.

എ​​ന്നി​​രു​​ന്നാ​​ലും രാ​​ഷ്‌​​ട്ര​​ത്തി​​ന്‍റെ അ​​തി​​ർ​​ത്തി ശ​​ക്ത​​മാ​​യി സം​​ര​​ക്ഷി​​ച്ചേ മ​​തി​​യാ​​വൂ. പ്ര​​തി​​രോ​​ധ മേ​​ഖ​​ലയ്ക്ക് വേ​​ണ്ട​​തെ​​ല്ലാം എ​​ത്തു​​ന്നി​​ല്ലെ​​ന്നാ​​ണു മ​​ന​​സി​​ലാ​​ക്കേ​​ണ്ട​​ത്. പി​​രി​​ഞ്ഞുപോ​​ന്ന മു​​ൻ സൈ​​നി​​ക​​ർ​​ക്കു​​ള്ള ഇ​​സി​​എ​​ച്ച്എ​​സി​​ൽ പോ​​ലും അ​​ടു​​ത്ത ഇ​​ട​​യാ​​യി വേ​​ണ്ട​​ത്ര മ​​രു​​ന്ന് ല​​ഭി​​ക്കു​​ന്നി​​ല്ല എ​​ന്ന് പ​​രാ​​തി ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്നു.

സാ​​മു​​വ​​ൽ കൊ​​ച്ചു​​വി​​ള​​യി​​ൽ,മൈ​​ല​​പ്ര