ആധാറും തണ്ടപ്പേരും
Monday, February 17, 2020 11:21 PM IST
രാജ്യത്ത് ആദ്യമായി ആധാറും തണ്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കാനുള്ള കേരള റവന്യു ഡിപ്പാർട്ട് മെന്റിന്റെ തീരുമാനം ശ്ലാഘനീയമാണ്. ഇത് ഒരാളുടെ കൈവശം എത്ര ഭൂമി ഉണ്ടെന്നറിയുന്നതിനെക്കാൾ ഉപരിയായി ഭൂമിയും അതിന്റെ യഥാർഥ ഉടമസ്ഥനും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിനുള്ള മാർഗരേഖയായി മാറും.
തട്ടിപ്പിലൂടെ സൗജന്യങ്ങൾ നേടിയെടുക്കൽ ഒഴിവാക്കാനും വസ്തു ഉടമാ തർക്കങ്ങൾ പരിഹരിക്കാനും അന്വേഷണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ സംവിധാനം സഹായകമായിത്തീരും. തടസങ്ങളും തടസ വാദങ്ങളും ഒഴിവാക്കി ഇതു വേഗത്തിൽ നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നു.
പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ