കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 392 മരണമാണു സംഭവിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും, അത് വലുതാവട്ടെ, ചെറുതാവട്ടെ, ആന്റിവെനം ലഭ്യമാക്കണം. ഇതു മാത്രം പോരാ, കിടത്തി ചികിത്സാ സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും നിർബന്ധമായും ആന്റിവെനം ഉണ്ടായിരിക്കണം. സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഭാഗമായി ഈ നിബന്ധനകൂടി തീർച്ചയായും ഉൾപ്പെടുത്തണം.
Tags :