നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി. പത്ത് വർഷം ഉറക്കം തൂങ്ങിയും വിവാദം സൃഷ്ടിച്ചും ഭരണം നീക്കിയ സർക്കാരിന് വീണ്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ അതിയായ ‘മോഹം’ ജനം എല്ലാം തിരിച്ചറിയുന്നു. വാർത്താ മാധ്യമങ്ങളിലൂടെ സ്വയം ഭരണനേട്ടം കൊട്ടിഘോഷിച്ചാൽ അധികാരം കിട്ടില്ല. പൊതുജനം എല്ലാവിധത്തിലും അനുഭവിച്ചു മടുത്തു.
കെഎസ്ആർടിസി ബസ് തെരഞ്ഞെടുപ്പ് പരസ്യവുമായി തലങ്ങും വിലങ്ങും ഓടുന്നു. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നതെന്ന് ഭരണാധികാരികൾ മറക്കരുത്. ഇപ്പോഴാണ് ജനപ്രതിനിധികളും അധികാരികളും ഓടിനടന്ന് നാട്ടിൽ വികസനം എത്തിക്കുന്നത്. ഉദ്ഘാടന മാമാങ്കങ്ങൾ, നാടമുറിക്കൽ, തറക്കല്ലിടീൽ, പ്രഖ്യാപനങ്ങൾ...
ഇത്തരം മുഖംമിനുക്കൽ പരിപാടികൾക്ക് സർക്കാരേ സമയം വൈകിപ്പോയി. ഒറ്റയാൾ ഭരണം കേരളം കണ്ടു, കേട്ടു, അനുഭവിച്ചറിഞ്ഞു. മതി, ഈ നാടകം ഇനിയും ഇവിടെ വേണ്ട. ജനം വിവേകത്തോടെ വോട്ട് ചെയ്യാൻ കാത്തിരിക്കുന്നു. അതിന് അവരെ അനുവദിക്കുക.
-റെജി കാരിവേലിൽ ചിറ്റടി പിഒ, കോട്ടയ
Tags :