ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ കേരളത്തിലെ ഭരണഭാ ഷ മലയാളമാകുന്നത് മലയാളികൾക്ക്, പ്രത്യേകിച്ച് മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് വലിയ സന്തോഷം നൽകുന്നതാണ്.
2015ൽ മലയാളം ഭരണഭാഷയാക്കുന്നതിന് മലയാളഭാഷ (വ്യാപനവും പോഷണവും) ബിൽ നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ചിരുന്നെങ്കിലും നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാഷ്ട്രപതി ബിൽ മടക്കി എന്ന വാർത്ത മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഈ ബിൽ പുതുക്കി കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ വീണ്ടും അവതരിപ്പിച്ച ബിൽ ഗവർണർ ഒപ്പിട്ടതോടെ മലയാളികളുടെ ചിരകാല ആഗ്രഹം സഫലമായിരിക്കുകയാണ്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കുക, പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാക്കുക, സർക്കാർ ഉത്തരവുകൾ, കത്തിടപാടുകൾ മലയാളത്തിലാക്കുക, സർക്കാർ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ ബോർഡ് മലയാളത്തിലാക്കുക, ജില്ലാ കോടതി വരെയുള്ള കോടതികളിലെ വിധിന്യായങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ ഘട്ടം ഘട്ടമായി മലയാളത്തിലാക്കുക തുടങ്ങി സുപ്രധാന നിർദേശങ്ങളാണ് മലയാള ഭാഷാ ബില്ലിലുള്ളത്. ബിൽ നിയമമാകുന്നതോടെ അത് താമസംവിനാ പ്രാവർത്തികമാക്കുന്നതിനുള്ള കാര്യങ്ങൾകൂടി ചെയ്യേണ്ടതുണ്ട്. സർക്കാരും ഉദ്യോഗസ്ഥവൃന്ദവും അത് താമസംവിനാ ചെയ്യുമെന്നാശിക്കാം.
-മുരളീമോഹൻ, മഞ്ചേരി, മലപ്പുറം
Tags :