x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂ​ടി​നൊ​പ്പം രോ​ഗ​ങ്ങ​ളും; ജാ​ഗ്ര​ത വേ​ണം


Published: March 29, 2026 12:22 AM IST | Updated: March 29, 2026 12:22 AM IST

സം​സ്ഥാ​ന​ത്ത് ക​ടു​ത്ത ചൂ​ടി​നൊ​പ്പം ചി​ക്ക​ന്‍​പോ​ക്‌​സും മ​ഞ്ഞ​പ്പി​ത്ത​വും കൂ​ടി വ്യാ​പി​ക്കു​ക​യാ​ണ്. ക​ടു​ത്ത ചൂ​ടാ​ണ് ചി​ക്ക​ന്‍ പോ​ക്‌​സി​ന് കാ​ര​ണം എ​ങ്കി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്.

മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ മ​ലി​ന​ജ​ല​ത്തി​ന്റെ ഉ​പ​യോ​ഗം കൂ​ടു​ന്നു​വെ​ന്ന ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ ചൂ​ണ്ടി​ക്കാ​ട്ട​ല്‍ ഇ​തി​ന്റെ തെ​ളി​വാ​ണ്. പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മേ നി​ന്നു​ള്ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ശു​ചി​ത്വ​മി​ല്ലാ​യ്മ എ​ന്നി​വ​യും ഇ​തി​ന്റെ കാ​ര​ണ​ങ്ങ​ളാ​ണ്.

ശ​രീ​ര​ത്തി​ല്‍ വൈ​റ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് മൂ​ലം കോ​ശ​ങ്ങ​ള്‍ ന​ശി​ച്ച് ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​വു​ന്ന​തി​നാ​ല്‍ വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്കേ​ണ്ട​തു​ണ്ട്.​തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കു​ക​യും പ​ര​മാ​വ​ധി പു​റ​ത്ത് നി​ന്നു​ള്ള ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യും പ്ര​തി​രോ​ധം തീ​ര്‍​ക്കേ​ണ്ട​തു​ണ്ട്. മാ​ത്ര​മ​ല്ല, ന​ന്നാ​യി ക​ഴു​കി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്ക​ണം പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഉ​പ​യോ​ഗം.

അ​ബൂ സ​ല്‍​മാ​ന്‍ ഈ​ങ്ങാ​പ്പു​ഴ

Tags :

Recent News

Corehub Up