വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ നിശ്ചയിക്കുന്പോൾ മുന്നണികൾ യോഗ്യതയും കഴിവും കർമനിരതയും പരിഗണിക്കണം. കേവലം രാഷ്ട്രീയ പാരന്പര്യം മാത്രം പരിഗണിച്ചുള്ള സ്ഥാനാർഥിനിർണയം ഒഴിവാക്കണം.
സ്വന്തം നിയമസഭാ മണ്ഡലത്തിലുള്ളവരും മണ്ഡലത്തിന്റെ ആവശ്യങ്ങൾ നേരിട്ട് അറിയാവുന്നവരും അതിനായി കഠിനാധ്വാനം ചെയ്യാൻ തത്പരരുമായിരിക്കണം സ്ഥാനാർഥികൾ. മറ്റു പാർട്ടികളിൽനിന്നു ചേക്കേറി വരുന്നവരെ ഉടൻ സ്ഥാനാർഥികളാക്കുന്നത് ആശാവഹമല്ല. ഇത് വർഷങ്ങളായി ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ഇല്ലാതാക്കും.
തുടർച്ചയായി മൂന്നു തവണ വിജയിച്ചവരെയും 75 വയസിനു മുകളിലുള്ളവരെയും ഒഴിവാക്കുന്നതാണ് ജനഹിതം. പുതുതലമുറയ്ക്ക് ഭരണചക്രം തിരിക്കാൻ അവസരം നൽകണം.
-റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി
Tags :