x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്രാ​​​​യ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചുകൂ​​​​ടേ?


Published: February 26, 2026 12:19 AM IST | Updated: February 26, 2026 12:19 AM IST

സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ മു​​​​ഖേ​​​​ന ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​ക​​​​ളു​​​​ടെ ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 40 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റ് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി 40 വ​​​​യ​​​​​​സി​​​​നും അ​​​​തി​​​​നും​​​​മു​​​​ക​​​​ളി​​​​ലാ​​​​ണ്. ഇ​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലും ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 40 ആ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി 36ൽ​​​നി​​​​ന്ന് 40 വ​​​​യ​​​​സാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തു​​മൂ​​​​ലം തൊ​​​​ഴി​​​​ൽ​​ല​​​​ഭ്യ​​​​ത​​​​യ്ക്കു കു​​​​റ​​​​വ് വ​​​​രാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും പെ​​​​ൻ​​​​ഷ​​​​ൻ പ്രാ​​​​യ​​​​പ​​​​രി​​​​ധി അ​​​​റു​​​​പ​​​​താ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്രാ​​​​യം ഏ​​​​കീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​യാ​​​​റാ​​​​ക​​​​ണം.

ഇ​​​​ല്ലെ​​​​ങ്കി​​​​ൽ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​ക​​​​ൾ​​​​ക്ക് വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ കാ​​​​ലം മാ​​​​ത്ര​​​​മേ സ​​​​ർ​​​​വീ​​​​സി​​​​ൽ ആ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. അ​​​​തു​​​​മാ​​​​ത്ര​​​​മ​​​​ല്ല ക​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി എ​​​​ങ്കി​​​​ലും സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റാ​​​​ൻ ആ​​​​കും.

-റോ​​​​യി വ​​​​ർ​​​​ഗീ​​​​സ് ഇ​​​​ല​​​​വു​​​ങ്ക​​​​ൽ, മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി

Tags :

Recent News

Corehub Up