x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​​ദേ​​​​ശ​​​​ന​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും


Published: March 9, 2026 12:37 AM IST | Updated: March 9, 2026 12:37 AM IST

റ​​​​ഷ്യ​​​​യി​​​​ൽനി​​​​ന്ന് എ​​​​ണ്ണ വാ​​​​ങ്ങാ​​​​ൻ ഇ​​​​ന്ത്യ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക 30 ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു എ​​​​ന്ന വാ​​​​ർ​​​​ത്ത​​​​യാ​​​​ണ് ഈ ​​​​ക​​​​ത്തി​​​​നാ​​​​ധാ​​​​രം. റ​​​​ഷ്യ​​​​യി​​​​ൽ​​നി​​​​ന്ന് എ​​​​ണ്ണ വാ​​​​ങ്ങാ​​​​ൻ ഇ​​​​ന്ത്യ​​​​ക്ക് മു​​​​പ്പ​​​​ത് ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ള​​​​വ് ഒ​​​​രു വി​​​​ദേ​​​​ശ​​രാ​​​​ജ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു എ​​​​ന്ന വാ​​​​ർ​​​​ത്ത സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​​​താ​​​​ണ്. ന​​​​യ​​​​ത​​​​ന്ത്ര തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന ഗൗ​​​​ര​​​​വ​​​​ക​​​​ര​​​​മാ​​​​യ സം​​​​ശ​​​​യം ഇ​​​​ത് ജ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു.

ഒ​​​​രു സ്വ​​​​ത​​​​ന്ത്ര ജ​​​​നാ​​​​ധി​​​​പ​​​​ത്യ റി​​​​പ്പ​​​​ബ്ലി​​​​ക് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ്വ​​​​ന്തം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തി​​​​നു​​മു​​​​ന്നി​​​​ൽ അ​​​​ടി​​​​യ​​​​റ​​ വ​​യ്​​​​ക്കു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.


മ​​​​ത​​​​വി​​​​ദ്വേ​​​​ഷ​​​​വും വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും രാ​​ഷ്‌​​ട്രീ​​​​യ മൂ​​​​ല​​​​ധ​​​​ന​​​​മാ​​​​ക്കി അ​​​​ധി​​​​കാ​​​​ര​​​​മു​​​​റ​​​​പ്പി​​​​ച്ച​​​​വ​​​​ർ, ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വാ​​​​ധി​​​​കാ​​​​രം സാ​​​​മ്രാ​​​​ജ്യ​​​​ത്വ ശ​​​​ക്തി​​​​ക​​​​ൾ​​​​ക്ക് മു​​​​ന്നി​​​​ൽ പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണോ എ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഗാ​​​​ന്ധി​​​​യും നെ​​​​ഹ്റു​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പോ​​​​രാ​​​​ളി​​​​ക​​​​ൾ ഐ​​​​തി​​​​ഹാ​​​​സി​​​​ക​​​​മാ​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ അ​​​​തേ സാ​​​​മ്രാ​​​​ജ്യ​​​​ത്വ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലാ​​​​ണ് രാ​​​​ജ്യം ഇ​​​​ന്ന് സാ​​​​ഷ്‌​​ടാം​​​​ഗം പ്ര​​​​ണ​​​​മി​​​​ച്ച് നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്തെ എ​​​​ങ്ങോ​​​​ട്ടാ​​​​ണ് ന​​​​യി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഭ​​​​ര​​​​ണ​​​​കൂ​​​​ടം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

-എ​​​​സ്. പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ കൊ​​​​ച്ചി

Tags :

Recent News

Corehub Up