തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഏതാനും മണിക്കൂറുകൾ സ്ഥാനാർഥികളും പ്രവർത്തകരും നിയോജകമണ്ഡലത്തിന്റെ പ്രധാന നഗരഭാഗം കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശം പൊതുജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുന്നതാണ്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം മണിക്കൂറുകളോളം തടയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. ശബ്ദമലിനീകരണമാകട്ടെ, എല്ലാ സീമകളും ലംഘിക്കുന്നതാണ്. പലപ്പോഴും സ്ഥാനാർഥികളുടെ പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസിന് നന്നേ പണിപ്പെടേണ്ടി വരാറുണ്ട്.
കൊട്ടിക്കലാശത്തിലെ പ്രകടനം വിലയിരുത്തി ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്ന വോട്ടർമാർ ഉണ്ടാവില്ല.
ആളും അർഥവും സമയവും പാഴാക്കുന്ന, ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ മാത്രം സമ്മാനിക്കുന്ന ഈ പരിഹാസ്യ പരിപാടി ഉപേക്ഷിക്കാൻ സ്ഥാനാർഥികളും മുന്നണികളും തയാറാകണം. അവർ അതിന് തയാറാകുന്നില്ലെങ്കിൽ കൊട്ടിക്കലാശം നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം.
-സെബാസ്റ്റ്യൻ പാതാന്പുഴ തൊടുപുഴ
Tags :