തെരഞ്ഞെടുപ്പ് സമീപിച്ചതോടെ ജനങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കരുതുന്ന ഭരണകർത്താക്കൾ. തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഈ പ്രഖ്യാപനങ്ങൾ ഏറെയും എന്നത് ശ്രദ്ധേയമാണ്.
ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ക്രൂഡോയിൽ വിലയിൽ വൻ വർധന ഉണ്ടായിട്ടും നമ്മുടെ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധന ഉണ്ടാകാതിരിക്കാൻ അധിക സെസ് പത്തു രൂപ കുറച്ചുകൊണ്ട് വില പിടിച്ചുനിർത്തിയത് ഏറെ സ്വാഗതാർഹം. ഇതിന്റെ ഗുണം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്നു. ഈ കരുതൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷവും ജനങ്ങൾക്ക് ലഭ്യമാക്കണം.
തെരഞ്ഞെടുപ്പു കാലത്ത് പ്രഖ്യാപിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും, തെരഞ്ഞെടുപ്പിന് ശേഷവും ലഭ്യമാക്കുന്പോഴാണ് ജനാധിപത്യ സർക്കാരുകളുടെ യഥാർഥ മുഖം ജനങ്ങൾക്ക് ബോധ്യപ്പെടുന്നത്. അല്ലാതെയുള്ള പ്രഖ്യാപനങ്ങൾ പുച്ഛത്തോടെ മാത്രമേ ജനങ്ങൾ നോക്കികാണൂ. അതുകൊണ്ട് ഭരണകാലത്ത് മുഴുവൻ ഈ കരുതൽ ഉണ്ടാവണം.
-റോയി വർഗീസ് ഇലവുങ്കൽ മുണ്ടിയപ്പള്ളി
Tags :