നെല്ല് സംഭരണത്തിനായി കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസിൽ കുറവു വരുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമാണ്.
പല ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെയും അതിജീവിച്ച് നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. താങ്ങ് വില 23.69 രൂപയും പ്രോത്സാഹന ബോണസ് 6.31 രൂപയും ചേർത്ത് 30 രൂപയാണ് നിലവിലുള്ളത്. ഇത് 40 രൂപ ആക്കണം എന്ന് ആവശ്യം നിലനിൽക്കേയാണ് ഉള്ളതുകൂടി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.
കാർഷിക മേഖലയിൽ പണിയെടുക്കുന്നവരും പണം മുടക്കുന്നവരും സാന്പത്തിക സുരക്ഷിതത്വം നേടിയെങ്കിൽ മാത്രമേ കേരളം ഭക്ഷ്യ സ്വയംപര്യാപ്തമായില്ലെങ്കിലും പിടിച്ചുനിൽക്കാനെങ്കിലും കഴിയൂവെന്നത് പകൽ പോലെ സത്യമാണ്. അതുകൊണ്ടുതന്നെ ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല നെൽക്കർഷകർക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രോത്സാഹന ബോണസ് കുറയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം.
-അഡ്വ. പ്രദീപ് കൂട്ടാല, പ്രസിഡന്റ്, കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി , ആലപ്പുഴ
Tags :