ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വലിയ ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലുള്ള 543 അംഗങ്ങൾ തന്നെ ധാരാളമാണ്. എംപിമാരുടെ ശന്പളം, പെൻഷൻ, യാത്രാബത്ത, പേഴ്സണൽ സ്റ്റാഫുകളുടെ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ഖജനാവിൽനിന്ന് ചെലവാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ രാഷ്ട്രീയക്കാർക്കായി വാരിക്കോരി നൽകുന്പോൾ തന്നെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദ്യോഗസ്ഥ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നത് തികഞ്ഞ വിരോധാഭാസമാണ്.
എംപിമാരുടെ എണ്ണം കൂട്ടുന്നതുവഴി സാധാരണക്കാരന് എന്തു പ്രയോജനമാണ് ലഭിക്കുക എന്നത് അവ്യക്തമാണ്. ജനസംഖ്യാ വർധനയുടെ പേരിൽ ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നത് ഭരണസൗകര്യത്തേക്കാൾ ഉപരി, അധികാരം നിലനിർത്താനുള്ള ‘കണക്കിന്റെ കളി’ മാത്രമായേ കാണാൻ കഴിയൂ. ‘ഉദരനിമിത്തം ബഹുകൃത വേഷം’ കെട്ടുന്ന രാഷ്ട്രീയക്കാരുടെ എണ്ണം പെരുപ്പിക്കുന്നത് രാജ്യത്തിന് എന്തു നന്മയാണു നൽകുക?
അർഹരായ ഉദ്യോഗാർഥികൾ തൊഴിലില്ലാതെ വലയുന്പോൾ, ജനപ്രതിനിധികൾക്കായി അധികസീറ്റുകൾ ഒരുക്കാൻ സമയവും പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്. പണവും പാഴാക്കുന്നത് പ്രതിഷേധാർഹമാണ്.
Tags :