ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ
Thursday, December 3, 2020 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത് 16 കേ​ന്ദ്ര​ങ്ങ​ളി​ൽ. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് യ​ന്ത്ര​ങ്ങ​ളും മ​റ്റു സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തും.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത് നാ​ലാ​ഞ്ചി​റ മാ​ർ ഇ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ലെ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​യി​ലാ​ണ്. വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വോ​ട്ടെ​ണ്ണ​ൽ വ​ർ​ക്ക​ല മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ത് നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും. ആ​റ്റി​ങ്ങ​ൽ മു​ന​സി​പ്പാ​ലി​റ്റി​യി​ലെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത് ആ​റ്റി​ങ്ങ​ൽ മു​ന​സി​പ്പ​ൽ ഓ​ഫി​സി​ലാ​ണ്. മ​ഞ്ച ബി.​എ​ച്ച്.​എ​സി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വോ​ട്ടെ​ണ്ണ​ൽ.

പാ​റ​ശാ​ല ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പാ​റ​ശാ​ല ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. മ​റ്റു ബ്ലോ​ക്കു​ക​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ :പെ​രു​ങ്ക​ട​വി​ള മാ​രാ​യ​മു​ട്ടം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​തി​യ​ന്നൂ​ർ നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്.​എ​സ്.​എ​സ്, പോ​ത്ത​ൻ​കോ​ട് ക​ഴ​ക്കൂ​ട്ടം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നേ​മം മാ​റ​ന​ല്ലൂ​ർ ഡി​വി​എം​എ​ൻ​എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വെ​ള്ള​നാ​ട് ജി. ​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വെ​ള്ള​നാ​ട്, വ​ർ​ക്ക​ല വ​ർ​ക്ക​ല ശി​വ​ഗി​രി എ​സ്എ​ൻ കോ​ള​ജ്, ചി​റ​യി​ൻ​കീ​ഴ് ആ​റ്റി​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കി​ളി​മാ​നൂ​ർ കി​ളി​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്.​എ​സ്എ​സ്, വാ​മ​ന​പു​രം വെ​ഞ്ഞാ​റ​മ്മൂ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നെ​ടു​മ​ങ്ങാ​ട് നെ​ടു​മ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫീസ​ർ​മാ​ർ​ക്കാ​ണു യ​ന്ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ വി​ത​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ല​യി​രു​ത്തി. ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി​ന​യ് ഗോ​യ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​ൺ സാ​മു​വേ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.