ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം
Thursday, December 3, 2020 12:54 AM IST
വെ​മ്പാ​യം: വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ വേ​റ്റി​നാ​ട് വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഡി.​ബി​നു​വി​ന്‍റെ വീ​ടി​ന് നേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30 നാ​ണ് അ​ജ്ഞാ​ത സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും, ബി​നു​വി​ന്‍റെ ഇ​രു ച​ക്ര​വാ​ഹ​ന​വും ത​ക​ർ​ന്നു. അ​ക്ര​മം ന​ട​ക്കു​ന്ന സ​മ​യം ബി​നു​വും ഭാ​ര്യ ആ​ര്യ​യും, ആ​ര്യ​യു​ടെ അ​മ്മ വി​ലാ​സി​നി യും ​മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ക്ര​മി സം​ഘ​ത്തെ അ​റി​യി​ല്ല​ന്നും രാ​ഷ്ട്രീ​യ വി​രോ​ധം ഇ​ല്ലെ​ന്നും ബി​നു പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

രാ​ഷ്ട്രീ​യ​വി​രോ​ധ​മോ വ്യ​ക്തി​വൈ​രാ​ഗ്യ​മോ അ​ല്ല അ​ക്ര​മ​ത്തി​നു​ള്ള കാ​ര​ണം എ​ന്നും പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു എ​ന്ന് വ​ട്ട​പ്പാ​റ എ​സ്ഐ ആ​ന്‍റ​ണി പ​റ​ഞ്ഞു.