എ​ന്ത് ആ​വ​ശ്യ​ത്തി​നും വി​ളി​ക്കാം 1077
Thursday, December 3, 2020 12:54 AM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ 1077 ഹെ​ൽ​പ്പ് ലൈ​ൻ ആ​രം​ഭി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ലൈ​നി​ൽ​നി​ന്ന് 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. ര​ക്ഷാ പ്ര​വ​ർ​ത്ത​നം നേ​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​ർ, മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ട​വ​ർ തു​ട​ങ്ങി​യ​വ​ർ ഈ ​ഹെ​ൽ​പ്പ് ലൈ​നി​ൽ ബ​ന്ധ​പ്പെ​ട​ണം. പ്ര​കൃ​തി ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും ഈ ​ന​മ്പ​റി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.