വെ​മ്പാ​യം പെരുങ്കൂരിൽ സി​പി​എം -സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
Thursday, December 3, 2020 11:55 PM IST
വെ​മ്പാ​യം : എ​ൽ​ഡി​എ​ഫ് ക​ര​കു​ളം ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന പ​ര്യ​ട​ന സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ക​ർ ചേ​രി തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ എം​സി റോ​ഡി​ൽ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ പെ​രു​ങ്കൂ​ർ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. ക​ര​കു​ളം ജി​ല്ലാ ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​കെ.​വി ശ്രീ​കാ​ന്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം പെ​രുങ്കൂരി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​ൽ പെ​രു​ങ്കൂ​ർ വാ​ർ​ഡി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ ക​യ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്ന​ണി​യി​ലെ ഇ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത് എ​ന്നും ഒ​രു കൂ​ട്ട​ർ പ​റ​യു​ന്നു.
ജി​ല്ലാ സ്ഥാ​നാ​ർ​ഥി എ​ത്തി​യ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ നി​ന്നും സി​പി​ഐ സ്ഥാനാ​ർ​ഥിക്കു വേ​ണ്ടി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​താ​ണ് പ്ര​കോ​പ​നം ഉ​ണ്ടാ​കാ​ൻ കാ​ര​ണം എ​ന്നും സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​കാ​തെ പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ൻ ക​ഴി​ഞ്ഞു എ​ന്നും വ​ട്ട​പ്പാ​റ എ​സ്ഐ ആ​ന്‍റ​ണി പ​റ​ഞ്ഞു. പ​തി​ന​ഞ്ച് മി​നി​റ്റോ​ളം സം​ഘ​ർ​ഷം നീ​ണ്ടു​നി​ന്നു. വി​വ​രം അ​റി​ഞ്ഞ് വ​ട്ട​പ്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ങ്കൂ​ർ വാ​ർ​ഡി​ൽ സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നു എ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​കാ​ത്ത തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു കൂ​ട്ട​രും നേ​ർ​ക്ക് നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്.