ക​ല്ല​റ ഡി​വി​ഷ​നി​ല്‍ വാ​ശി​യേ​റി​യ മ​ത്സ​ര​ം
Thursday, December 3, 2020 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​ണ​മ​ണി​ഞ്ഞ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര സ​മ​ര സ്മ​ര​ണ​ളി​ര​മ്പു​ന്ന ക​ല്ല​റ ജി​ല്ലാ ഡി​വി​ഷ​നി​ല്‍ വീ​റു​റ്റ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഇ​ട​യ്ക്കൊ​ന്ന് കൈ​വി​ട്ടു പോ​യ ഡി​വി​ഷ​ന്‍ തി​രി​ച്ച് പി​ടി​ക്കാ​ന്‍ യു​ഡി​എ​ഫും ക​ഴി​ഞ്ഞ പ്രാ​വ​ശ്യം പി​ടി​ച്ചെ​ടു​ത്ത ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും പു​തി​യൊ​രു മു​ന്ന​ണി​യു​ടെ സാ​ധ്യ​ത തേ​ടി എ​ന്‍​ഡി​എ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ഇ​വി​ടെ വാ​ശി​യേ​റി​യ​താ​ക്കു​ന്ന​ത്. ഇ​തി​നാ​യി യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് ഡോ​ക്ട​ര്‍ സു​ഷ​മ​യെ​യാ​ണ്. ഇ​ട​തു പ​ക്ഷം ബി​ന്‍​ഷ. ബി. ​ഷ​റ​ഫി​നെ​യും എ​ന്‍​ഡി​എ ലാ​ലി സ​തീ​ഷ​നെ​യു​മാ​ണ്. സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.
ആ​യു​ര്‍​വേ​ദ ഡോ​ക്ട​റാ​യി​രി​ക്കെ സ​ര്‍​വീ​സി​ല്‍​നി​ന്നും രാ​ജി​വ​ച്ച് രാ​ഷ്ടീ​യ​ത്തി​ലെ​ത്തി​യ ആ​ളാ​ണ് ഡോ​ക്ട​ര്‍ സു​ഷ​മ. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ​വ​ര്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്തം​ഗം വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.
ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യ ബി​ന്‍​ഷ. ബി.​ഷ​റ​ഫ് വി​ദ്യാ​ര്‍​ഥി രാ​ഷ്ടീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു രം​ഗ​ത്തെ​ത്തി​യി​ത്. മാ​സ്ക​മ്മ്യു​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഇ​വ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ത്ഥി​ക​ളി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ളാ​ണ്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യും, വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യും, വാ​ര്‍​ത്താ അ​വ​താ​ര​ക​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു. കി​ളി​മാ​നൂ​രാ​ണ് സ്വ​ദേ​ശം.
മി​തൃ​മ്മ​ല സ്വ​ദേ​ശി​യാ​യ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ ലാ​ലി സ​തീ​ശ​ന്‍. ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ഹി​ളാ മോ​ര്‍​ച്ചാ വാ​മ​ന​പു​രം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ച്ചു​ണ്ട്. വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും ജി​ല്ലാ ഡി​വി​ഷ​നി​ലേ​ക്കും മു​ന്‍​പ് മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.
വാ​മ​ന​പു​രം , ക​ല്ല​റ, പാ​ങ്ങോ​ട്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 51 വാ​ർ​ഡു​ക​ളാ​ണ് ക​ല്ല​റ ഡി​വി​ഷ​നി​ലു​ള്ള​ത്. ഇ​ട​ത്, വ​ല​ത്ത് മു​ന്ന​ണി​ക​ള്‍​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ട് ഈ ​ജി​ല്ലാ ഡി​വി​ഷ​നി​ല്‍. എ​ന്‍​ഡി​എ​യെ​യും അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല.