പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ വാ​ശി​യോ​ടെ മു​ന്ന​ണി​ക​ൾ
Saturday, December 5, 2020 12:14 AM IST
പാ​റ​ശാ​ല: കൈ​വി​ട്ടു​പോ​യ ബ്ലോ​ക്ക് പ​ഞ്ച​ായത്തി​നെ ഏ​തു​വി​ധേ​നെ​യും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും കൈ​യി​ലു​ള്ള​ത് ന​ഷ്ടപ്പെ​ടാ​തി​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫും. ഏ​തു​വി​ധേ​ന​യും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​കാ​ൻ ബി​ജെ പി​യും. പാ​റ​ശാ​ല ബ്ലോ​ക്ക് ഭ​ര​ണ സ​മി​തി പി​ടി​ക്കാ​ൻ പ​തി​നെ​ട്ട് അ​ട​വു​ക​ളും പ​യ​റ്റു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. കോ​ൺ​ഗ്ര​സി​ന് ഏ​റെ വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു സം​വി​ധാ​നം നി​ല​വി​ൽ 1995 ൽ ​യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു. 2000 ത്തി​ലും തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചു​വെ​ങ്കി​ലും 2005ൽ ​യു​ഡി​എ​ഫി​ലെ ത​ന്നെ ചി​ല​രു​ടെ ച​ര​ടു​വ​ലി​കാ​ര​ണം ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്‍റ കൈ​ക​ളി​ലെ​ത്തി . എ​ന്നാ​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ 2010 ൽ
​കോ​ൺ​ഗ്ര​സ് ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ചു. പ​ക്ഷെ 2015ൽ ​വീ​ണ്ടും ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്‍റെ​കൈ​ക​ളി​ലെ​ത്തി.

ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നാ​യി മു​തി​ർ​ന്ന അ​നു​ഭ​വ സാ​മ്പ​ത്തു​ള്ള നേ​താ​ക്ക​ളെ​യാ​ണ് യു​ഡി​എ​ഫ് ഇ​ക്കു​റി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​യി യു​വാ​ക്ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. ഏ​തു വി​ധേ​ന​യും ഭ​ര​ണ സ​മി​തി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ് ബി​ജെ​പി. പ​തി​നാ​ലു ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ല വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി ക്കു ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലൊ​ന്നും ക​യ​റി​പ്പ​റ്റാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.അ​തു​പ​രി​ഹ​രി​ക്കാ​നാ​യി പ്ര​ബ​ല സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ചി​ല ഇ​ട​തു മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചു മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്.

പ​തി​നാ​ലു അം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സ് ആ​റ്, സി​പി​എം അ​ഞ്ച് , സി​പി​ഐ ര​ണ്ട് ,സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ക്ഷി​നി​ല. സ്വ​ത​ന്ത്ര​നെ കൂ​ട്ടു​പി​ടി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ട​തു​പ​ക്ഷം ഭ​രി​ച്ച ര​ണ്ടു​പ്രാ​വ​ശ്യ​വും സ്വ​ത​ന്ത്ര​രു​ടെ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് ഭ​രി​ച്ച മൂ​ന്ന് പ്രാ​വ​ശ്യം ഭ​രി​ച്ച​ത് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കു​റി ഭ​ര​ണം ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​മെ​ന്ന ആ​ത്മ​മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് പാ​ള​യം.

എ​ന്നാ​ൽ ത​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​കൂ​ല​മാ​കു​മെ​ന്നു എ​ൽ​ഡി​എ​ഫും പ​റ​യു​ന്നു. എ​ൽ​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും മ​ടു​ത്ത ജ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു വോ​ട്ടു​ചെ​യ്യു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ളും പ​റ​യു​ന്നു. വി​ജ​യം ആ​ർ​ക്കാ​യാ​ലും മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന​തി​നേ​ക്കാ​ളും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ക്കു​റി ന​ട​ക്കു​ന്ന​ത്.