യാ​ക്കോ​ബാ​യ സ​ഭ നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Sunday, January 17, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : യാ​ക്കോ​ബാ​യ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​ഹ​ന​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി.
സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന് അ​തി​ന്‍റേ​താ​യ പ​വി​ത്ര​ത ഉ​ണ്ടെ​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ഗാ​ന്ധി​ജി ന​ട​ത്തി​യ അ​തേ സ​മ​ര​മു​റ യാ​ക്കോ​ബാ​യ സ​ഭ​യും പി​ന്തു​ട​രു​ക​യാ​ണെ​ന്നും നി​ൽ​പ്പു സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ആ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​വാ​നോ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​വാ​നോ സ​ഭ​യ്ക്ക് ഉ​ദ്ദേ​ശ​മി​ല്ല.
സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും ച​ർ​ച്ച​ക​ളി​ൽ സ​ഹ​ക​രി​ക്കാ​തെ മാ​റി നി​ല്ക്കു​ന്ന​തും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യാ​ണ്.
38 വ​ർ​ഷം വി​കാ​രി​യാ​യി തി​രു​വാ​ർ​പ്പ് പ​ള്ളി​യി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ച് അ​വി​ടെ സം​സ്കാ​രം ന​ട​ത്ത​പ്പെ​ട്ട ത​ന്‍റെ പി​താ​വി​ന്‍റെ ഓ​ർ​മ​ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ബ​റി​ങ്ക​ൽ തി​രി ക​ത്തി​ക്കാ​ൻ പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത വേ​ദ​നാ​ജ​ന​ക​മാ​യ സ്ഥി​തി​യാ​ണെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു.