ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; മാ​മ​ത്തെ ശ​ബ​രി ഏ​ജ​ൻ​സീ​സ് അ​ട​പ്പി​ച്ചു
Saturday, January 23, 2021 11:28 PM IST
ആ​റ്റി​ങ്ങ​ൽ : ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് ഡ്രീം​സ് തിയ​റ്റ​റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ബ​രി ഏ​ജ​ൻ​സീ​സി​ന്‍റെ ഡി​സ്ട്രി​ബ്യു​ഷ​ൻ ഏ​ജ​ൻ​സി അ​ട​പ്പി​ച്ചു.

സ്ഥാ​പ​ന​ത്തി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥ​പ​ന​ത്തി​ലെ മ​റ്റ് നാ​ലു ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ സ്ഥാ​പ​നം അ​ട​പ്പി​ച്ച​ത്.

ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ നേ​രി​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്ന​വ​രാ​ണെ​ന്നും അ​തി​നാ​ൽ ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്ന​തി​നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.