കിം​സ്ഹെ​ൽ​ത്തി​ന്‍റെ പു​തി​യ ബ്ലോ​ക്ക് "കിം​സ്ഹെ​ൽ​ത്ത് ഈ​സ്റ്റ്' പ്ര​വ​ർ​ത്ത​ന സ​ജ്ജം
Saturday, January 23, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ൽ​ത്തി​ൽ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും സ​ജീ​ക​ര​ണ​ങ്ങ​ളു​മാ​യി "കിം​സ്ഹെ​ൽ​ത്ത് ഈ​സ്റ്റ്' ട​വ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.

നൂ​ത​ന ആ​രോ​ഗ്യ​പ​രി​ര​ക്ഷ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും കിം​സ്ഹെ​ൽ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പ്ര​തീ​ക​മാ​യി​രി​ക്കും കിം​സ്ഹെ​ൽ​ത്ത് ഈ​സ്റ്റ് എ​ന്ന് കിം​സ്ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​എം.​ഐ. സ​ഹ​ദു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

4.6 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് 10 നി​ല​യി​ലു​ള്ള പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കിം​സ്ഹെ​ൽ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നൂ​റു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, കേ​ന്ദ്രീ​കൃ​ത നി​രീ​ക്ഷ​ണ​മു​ള്ള 75 കി​ട​ക്ക​ക​ളു​ള്ള ഐ​സി​യു, റോ​ബോ​ട്ടി​ക് സ​ർ​ജ​റി യൂ​ണി​റ്റ്, ഹൈ​പ്പ​ർ​ബാ​റി​ക് ഓ​ക്സി​ജ​ൻ സൗ​ക​ര്യം, വി​ശാ​ല​മാ​യ ബെ​ർ​ത്തിം​ഗ് സ്യൂ​ട്ടു​ക​ൾ, ഡെ​ലി​വ​റി റൂ​മു​ക​ൾ, 170 എ​സി മു​റി​ക​ൾ, വെ​ൽ​നെ​സ് സെ​ന്‍റ​ർ, ഫാ​ർ​മ​സി, ക​ഫെ​റ്റീ​രി​യ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വൃ​ക്ക, ക​ര​ൾ, ഹൃ​ദ​യം, ശ്വാ​സ​കോ​ശം എ​ന്നി​വ മാ​റ്റി​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള വി​ഭാ​ഗ​വും പ്ര​ത്യേ​ക മാ​തൃ​ശി​ശു വി​ഭാ​ഗ​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. ഫീ​റ്റ​ൽ മെ​ഡി​സി​ൻ, പെ​രി​നാ​റ്റോ​ള​ജി, അ​ഡ്വാ​ൻ​സ്ഡ് കാ​ർ​ഡി​യാ​ക് ആ​ൻ​ഡ് ന്യൂ​റോ​സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി,അ​ത്യാ​ധു​നി​ക ന​വ​ജാ​ത​ശി​ശു ചി​കി​ത്സാ വി​ഭാ​ഗ​വും ഐ​സി​യു​വും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും പു​തി​യ ബ്ലോ​ക്കി​ലു​ണ്ട്.

സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന ഡെ​ർ​മെ​റ്റോ​ള​ജി, കോ​സ്മെ​റ്റോ​ള​ജി, പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ൾ, എം​ആ​ർ​ഐ​യും സ്പെ​ക്ട് സ്കാ​നും അ​ഡ്വാ​ൻ​സ്ഡ് അ​ൾ​ട്രാ​സൗ​ണ്ട് മെ​ഷീ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന റേ​ഡി​യോ​ള​ജി യൂ​ണി​റ്റ്, ഫാ​സ്റ്റ്ട്രാ​ക്ക് ക​ണ്‍​സ​ൾ​ട്ടേ​ഷ​നോ​ടു​കൂ​ടി​യ വെ​ൽ​നെ​സ് സെ​ന്‍റ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഫി​സി​ക്ക​ൽ​സ്, സാ​മൂ​ഹ്യ അ​ക​ല​വും ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്തി എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കു​മു​ള്ള വാ​ക്സി​നേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ, റ​സ്റ്റോ​റ​ന്‍റ്, ഫാ​ർ​മ​സി, ഹെ​ൽ​ത്ത് സ്റ്റോ​ർ, റീ​ട്ടെ​യ്ൽ ഒൗ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കിം​സ്ഹെ​ൽ​ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ജി വി​ജ​യ​രാ​ഘ​വ​ൻ, കിം​സ്ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​ഷെ​റീ​ഫ് സ​ഹ​ദു​ള്ള, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഇ.​എം. ന​ജീ​ബ്, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ജെ​റി ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.