കോ​ർ​പ​റേ​ഷ​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി
Monday, February 22, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് പ​ത്തു കോ​ടി​യും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​ൻ 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് വാ​ർ​ഡ് ത​ല​ത്തി​ൽ മി​നി പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ 50 ല​ക്ഷ​വും ആ​ശു​പ​ത്രി​ക​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വാ​ർ​ഡ് നി​ർ​മി​ക്കാ​ൻ 20 ല​ക്ഷ​വും വ​ക​യി​രു​ത്തി. അ​തേ​സ​മ​യം, വി​വി​ധ മ​രാ​മ​ത്തു പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി ഒ​രു വാ​ർ​ഡി​ന് 70 ല​ക്ഷം രൂ​പ വീ​തം മാ​ത്രം വ​ക​യി​രു​ത്തി​യ​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ക കൂ​ട്ടി ന​ൽ​കാ​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഡി.​ആ​ർ. അ​നി​ൽ, എ​സ്. സ​ലിം കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ആ​ർ. ഗോ​പ​ൻ, പി. ​പ​ത്മ​കു​മാ​ർ, വി.​ജി. ഗി​രി​കു​മാ​ർ, ജോ​ൺ​സ​ൺ ജോ​സ​ഫ്, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ജാ​ന​കി അ​മ്മാ​ൾ, പി. ​മോ​ഹ​ന​ൻ നാ​യ​ർ, പാ​ള​യം രാ​ജ​ൻ, തി​രു​മ​ല അ​നി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.