ജീ​വി​ത സ​മ​ര​ത്തി​ന് ആ​വേ​ശം വി​ത​റി രാ​ഹു​ൽ
Tuesday, February 23, 2021 11:38 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​ന്‍റെ സ​മ​ര​പ്പ​ന്ത​ലി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി. യു​ഡി​എ​ഫി​ന്‍റെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്.
സ​മ​ര​മു​ഖ​ത്തെ​ത്തി​യ നേ​താ​വി​നെ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.
തു​ട​ർ​ന്നു സ​മ​ര​പ്പ​ന്ത​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ നി​രാ​ഹാ​ര സ​മ​രം കി​ട​ക്കു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു രാ​ത്രി എ​ട്ട​ര​യോ​ടെ മ​ട​ങ്ങി. ശം​ഖു​മു​ഖ​ത്തെ പൊ​തു​യോഗ​ത്തി​നു ശേ​ഷ​മാ​ണു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചു രാ​ഹു​ൽ​ഗാ​ന്ധി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി.​വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, ഡോ. ​ശ​ശി​ത​രൂ​ർ എം​പി എ​ന്നി​വ​രും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​മെ​ത്തു​ന്ന​തി​നു മു​ന്പു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​വ​ശ​ത്തു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് ന​ന്നേ പ്ര​യാ​സ​പ്പെ​ട്ടു. സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ അ​ടു​ത്തേ​യ്ക്കു പോ​യ രാ​ഹു​ൽ അ​വ​രു​മാ​യി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചു. സ​മ​ര​പ്പ​ന്ത​ലു​ക​ളി​ലെ​ല്ലാം നേ​താ​വി​നെ​യെ​ത്തി​ക്കാ​ൻ കു​ടെ​യു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. സ​മ​ര​ക്കാ​രു​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ അ​ദേ​ഹം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി.
മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കൊ​ണ്ടു മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും തൊ​ഴു​കൈ​ക​ളോ​ടെ ന​ന്ദി പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി മ​ട​ങ്ങി​യ​ത്.