പൊ​ങ്കാ​ല ന​ട​ത്തി
Wednesday, February 24, 2021 11:35 PM IST
വെ​മ്പാ​യം: പി​ര​പ്പ​ൻ​കോ​ട് അ​ണ്ണ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക കു​ഭ പു​ണ​ർ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു പൊ​ങ്കാ​ല ന​ട​ത്തി.
ച​ട​ങ്ങു​ക​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ പി.​എം. ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി എ​ച്ച്.​പ​ത്മ​നാ​ഭ അ​യ്യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​ന്ദു ,ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. മ​നോ​ഹ​ര​ൻ നാ​യ​ർ, എ​സ്.​മ​ധു, വി.​ജ​യ​പ്ര​കാ​ശ്, കെ.​പു​ഷ്പ​ൻ, എ​സ്.​ജ​യ​ൻ, എ​സ്.​വി.​വി​ജ​യ​കു​മാ​ർ, വ​യ്യേ​റ്റ് ബീ.​പ്ര​ദീ​പ്, ച​ന്ദ്ര​ൻ നാ​യ​ർ, അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി എ​ച്ച്.​പ​ത്മ​താ​ഭ അ​യ്യ​ർ ശ്രീ​കോ​വി​ലി​ൽ നി​ന്ന് ദീ​പം പ​ക​ർ​ത്ത് തി​ട​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​ർ​ന്നു. അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ തോ​റ്റം​പാ​ട്, ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന, പു​ഷ്പാ​ഭി​ഷേ​കം, അ​ത്താ​ഴ​പൂ​ജ വി​ള​ക്ക്, ഗു​രു​സി എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.