പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ക്കു​ന്ന ഹ​രി​തക​ര്‍​മ്മസേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, February 24, 2021 11:35 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത ക​ര്‍​മ്മ സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ലാ രാ​ജു നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍ ദാ​സ് ല​ക്ഷ​മ​ണ​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്ദു​ബി​നു, മെ​മ്പ​ര്‍​മാ​രാ​യ ലാ​ലി, സി​ബി, ബി​ന്ദു, ബി​നോ​യ്, സു​ജാ​മോ​ഹ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ലി​ല്‍ സോ​ണി, വി​ഇ​ഒ ദി​നു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ്ര​ദീ​പ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.