ആ​ഭ്ര​യു​ടെ സേ​വ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് യു​എ​സ്ടി
Wednesday, February 24, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫൊ​ർ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ യു​എ​സ്ടി ഐ​ടി ഓ​ട്ടോ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ ആ​ഭ്ര​യു​ടെ ക​ണ്‍​സ​ൾ​ട്ടിം​ഗ്, ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ, എ​ക്സ്റ്റ​ൻ​ഷ​ൻ, ഇ​ന്‍റ​ഗ്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ, സ​ർ​വീ​സ് നൗ ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ എ​റ്റെ​ടു​ത്തു. ക്ലൗ​ഡ് നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്ന് പ​ര​മാ​വ​ധി മൂ​ല്യം കൈ​വ​രി​ക്കും വി​ധ​ത്തി​ൽ സാ​സ് പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് ആ​ഭ്ര ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ക്ക​ൽ ധാ​ര​ണ പ്ര​കാ​രം ആ​ഭ്ര സി​ഇ​ഒ യും ​മാ​നേ​ജിം​ഗ് പാ​ർ​ട്ണ​റു​മാ​യ കൈ​ലാ​ഷ് അ​റ്റ​ൽ യു​എ​സ്ടി യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കും.

സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല ഗ​വ. യു​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ഞ്ജ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി​യി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം.
എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷെ​നി​ൽ​റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ അ​ജ്മ​ൽ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു​സു​രേ​ഷ്, ഷൈ​ന ദി​ൽ​ഷാ​ദ്, ജ​യ്സി​ങ്, ബി​പി​ഒ ബി​ച്ചു, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ്,ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. നി​സാ​മു​ദീ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. നി​ഹാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.