തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തും. 12.30 ന് പ്രത്യേക വിമാനത്തിൽ എയർപോർട്ട് ടെക്നിക്കൽ ഏര്യയിലെത്തുന്ന അദ്ദേഹം രാജ്ഭവനിലേക്ക് പോകും. വൈകിട്ട് 5.20ന് ഭാരതീയ വിചാര കേന്ദ്രം കവടിയാർ ഉദയ്പാലസ് കൺവൻഷൻ സെന്റ റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയാകും. ഉപരാഷട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചു സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഓരോ സോണിന്റെയും ചുമതല എസ്പി മാർക്കായിരിക്കും. ഉച്ചയ്ക്ക് 12 മണി ഒന്നു വരെയും വൈകുന്നേരം ആറു മുതൽ 7.30 വരെയും എയർപോർട്ടിലേയ്ക്ക് വരുന്ന യാത്രക്കാർ അവരുടെ യാത്ര നേരത്തേ ക്രമീകരിക്കണം.അതോടൊപ്പം ശംഖുമുഖം ബീച്ച് മുതൽ ടെക്നിക്കൽ ഏരിയ വരെയുള്ള കടകൾ ഈ സമയത്ത് തുറന്നു പ്രവർത്തിക്കുവാനോ മറ്റു വഴിയോര കച്ചവടങ്ങൾ നടത്തുവാനോ പാടില്ല. എയർപോർട്ട് യാത്രക്കാർ വള്ളക്കടവ് പൊന്നറ പാലം ബൈപാസ് റോഡ് വഴി പോകണമെന്നും കമ്മീഷണർ അറിയിച്ചു. കൂടാതെ ഉപരാഷ്ട്രപതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ വസ്തുക്കള്‍ ഹാളിനുള്ളിലേക്ക് കൊണ്ടുവരരുത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കണം.
നഗരത്തിലെ ഗതാഗത നിയന്ത്രണം
ഇന്നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയും, വൈകുന്നേരം നാലു മുതൽ 07.30 വരെയും എയർപോർട്ട്, ശംഖുമുഖം, ഒാൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ.ലാംമ്പ്, മ്യുസിയം, വെള്ളയമ്പലം, രാജ്ഭവൻ, കവടിയാർ വരെയുള്ള റോഡിൽ കർശന ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് മൂന്നു മുതൽ ഏഴുവരെ ജവർ നഗർ ടിടിസി ഗോൾഫ് ലിങ്ക്സ്പൈപ്പിൻമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കർശന ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും. ഇൗ റോഡുകളിൽ കർശന പാർക്കിംഗ് നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാൽ ഗതാഗത തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് കൊണ്ട് പോകും.
വാഹനങ്ങൾ
വഴിതിരിച്ച് വിടുന്ന
സ്ഥലങ്ങൾ
പേരൂർക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട, പാളയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എസ്എപി പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകണം.
പൈപ്പിൻമൂട് ഭാഗത്തു നിന്നും ജവഹർ നഗർ, ടിടിസി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ ശാസ്തമംഗലം വഴി പോകണം.
വൈകുന്നേരം നാലു മുതൽ 6.30 വരെ പൈപ്പിൻ മൂട് ഗോൾഫ് ലിങ്ക്സ് ജവഹർ നഗർ റോഡിൽ ഗതാഗതം ക്രമീകരണം ഉള്ളതിനാൽ യാത്രക്കാർ പ്രസ്തുത റോഡ് ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണ്.
നോ പാർക്കിംഗ് സ്ഥലങ്ങൾ
ശംഖുംമുഖം ഒാൾ സെയിന്റ്സ് ചാക്ക ജംഗ്ഷൻ പേട്ട മ്യുസിയം രാജ് ഭവൻ – കവടിയാർ വരെയുള്ള റോഡ്
ജവർ നഗർ ടിടിസി ഗോൾഫ് ലിങ്ക്സ് പൈപ്പിൻമൂട് വരെയുള്ള റോഡ്
ശംഖുംമുഖം മുതൽ രാജഭവൻ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും
വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
അത്യാവശ്യ ഘട്ടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കണം.
ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ യാതൊരു മുന്നറിയിപ്പും കുടാതെ കർശന നിയമ നടപടികൾ സ്വീകരിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാരും, പിഎസ്സി പരീക്ഷ എഴുതാൻ എത്തുന്ന ഉദ്യോഗാർഥികളും കാലേക്കുട്ടി യാത്രകൾ ക്രമീകരിക്കണം.