സംസ്ഥാനത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കി: മ​ന്ത്രി കെ.​കെ.ശൈ​ല​ജ
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​യ​താ​യി മ​ന്ത്രി കെ. ​കെ. ശൈ​ല​ജ
.പാ​റ​ശാ​ല കൊ​റ്റാ​മ​ത്ത് ന​വീ​ക​രി​ച്ച ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ന്‍റെ (എം​ആ​ര്‍​സി​ടി​സി) ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
കൊ​റ്റാ​മ​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം ​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​ബെ​ന്‍​ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സ്മി​ത, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.