ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, February 25, 2021 11:51 PM IST
വി​തു​ര : ഭാ​ര്യ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. വി​തു​ര പേ​ര​യ​ത്തു​പാ​റ സ്വ​ദേ​ശി​നി ഗേ​ളി(​റാ​ണി 40)യാ​ണ് വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഭ​ർ​ത്താ​വ് ചാ​രു​പാ​റ ഞാ​ലി​ക്കു​ന്നി​ൽ രാ​ഖി ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ബോ​ണ​ക്കാ​ട് സ്വ​ദേ​ശി ര​മേ​ശി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ര​ണ്ടു മ​ക്ക​ളു​ള്ള ഗേ​ളി​യും ര​മേ​ശും മാ​സ​ങ്ങ​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഗേ​ളി വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് കൊ​ടു​ത്തു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ പ​ര​പു​രു​ഷ ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കൂ​ലി​പ്പ​ണി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗേ​ളി​യെ ബൈ​ക്കി​ലെ​ത്തി ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി. ഭ​യ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഗേ​ളി​യെ അ​ടു​ക്ക​ള​യി​ലി​ട്ട് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.