ക​ർ​ഷ​ക യൂ​ണി​യ​ൻ (ജോ​സ് വി​ഭാ​ഗം) രാ​ജ്ഭ​വ​നി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും
Thursday, February 25, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും പെ​ട്രോ​ളി​യം ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യും കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (ജോ​സ് വി​ഭാ​ഗം) നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും. ക​ർ​ഷ​ക ദ്രോ​ഹ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന അ​തീ​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് കേ​ര​ളാ രാ​ജ്ഭ​വ​നി​ലേ​ക്കാ​ണ് റാ​ലി ന​ട​ത്തു​ക.

മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ് വി​ഭാ​ഗം) ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ രാ​ജ് ഭ​വ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ. ​സ​ഹാ​യ​ദാ​സ് നാ​ടാ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.​ റെ​ജി കു​ന്നം​കോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ കെ.​പി. ജോ​സ​ഫ്, മ​ത്ത​ച്ച​ൻ പ്ളാ​ത്തോ​ട്ടം, ജോ​മോ​ൻ മാ​മ​ല​ശേ​രി, എ. ​എ​ച്ച്. ഹ​ഫീ​സ്, ജോ​ൺ മു​ല്ല​ശേ​രി, ഏ​ഴം​കു​ളം രാ​ജ​ൻ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, സേ​വ്യ​ർ ക​ള​രി​മു​റി, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, അ​പ്പ​ച്ച​ൻ നെ​ടു​മ്പി​ള്ളി​ൽ,ജോ​ൺ കൊ​ച്ചു​കു​ളം, ഫ്രാ​ൻ​സി​സ് പാ​ണ്ടി​ചേ​രി,പി.​കെ കൃ​ഷ്ണ​ൻ,കെ.​വി സേ​വ്യ​ർ, കു​ര്യാ​ക്കോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.