സ്മാ​ർ​ട്ടാ​കാ​ൻ ഒ​രു​ങ്ങി ആ​ന​പ്പാ​റ ഹൈ​സ്കൂ​ൾ; പു​തി​യ മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ന​ട​ക്കും
Thursday, February 25, 2021 11:55 PM IST
വി​തു​ര : ആ​ന​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ സ്മാ​ർ​ട്ടാ​കാ​ൻ ഒ​രു​ങ്ങു​ന്നു. ആ​ന​പ്പാ​റ സ്കൂ​ളി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. സ്കൂ​ളി​ന്‍റെ പ​രി​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ​ഞം പ​ദ്ധ​തി​യി​ൽ സ്‌​കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‌ തു​ക അ​നു​വ​ദി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ​യും ന​ബാ​ർ​ഡ് ഫ​ണ്ടി​ൽ നി​ന്നും ര​ണ്ടു കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. മൂ​ന്നു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ഇ​രു നി​ല​ക​ളി​ലു​ള്ള ര​ണ്ട് പു​തി​യ മ​ന്ദി​ര​ങ്ങ​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​തു​താ​യി ര​ണ്ട് ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​വ​യി​ൽ സ്മാ​ർ​ട്ട്‌ ക്ലാ​സ് റൂ​മു​ക​ൾ, ഓ​ഫീ​സ് ബ്ലോ​ക്ക്‌, ലൈ​ബ്ര​റി, ലാ​ബു​ക​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​രി​ക്കും. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് നേ​ര​ത്തെ ത​ന്നെ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു വി​ശ​ദ​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു.
പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി.​സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഇ​ന്ദു​ലേ​ഖ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ. ​മി​നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ. ജി.​ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മേ​മ​ല വി​ജ​യ​ൻ, ബി.​എ​സ്.​സ​ന്ധ്യ, നീ​തു രാ​ജീ​വ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ ശ്രീ​ല​ത, വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.