ത​മി​ഴ്ജ​ന​ത ഭ​ര​ണമാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു:​ രാ​ഹു​ൽ ഗാ​ന്ധി
Monday, March 1, 2021 11:22 PM IST
പാ​റ​ശാ​ല: ജാ​തി വ​ർ​ഗ വ​ർ​ണ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രും തു​ല്യ​രാ​യി ജീ​വി​ക്കാ​നു​ള്ള ഭ​ര​ണ​മാ​ണ് ആ​വ​ശ്യ​മെ​ന്നd രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ന​ലെ ക​ന്യ​കു​മാ​രി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ശേ​ഷം വൈ​കു​ന്നേ​രം ​ക​ളി​യി​ക്കാ​വി​ള​യി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ഭ​ര​ണ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​മു​ഖ ദേ​ശീ​യ​നേ​താ​വാ​യി​രു​ന്ന കെ. ​കാ​മ​രാ​ജി​ന്‍റെ ഭ​ര​ണ​മാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ടം. ത​മി​ഴ്നാ​ട്ടി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി ക​ൾ​ക്കാ​യി​അ​ദ്ദേ​ഹം തു​ട​ങ്ങി​യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി പി​ൽ​ക്കാ​ല​ത്തു രാ​ജ്യം മു​ഴു​വ​നും​വ്യാ​പി​ച്ചു. ​അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ജ​ന​ക്ഷേ​മം​ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ മ​ന്ത്രി​യെ​യാ​ണ് ത​മി​ഴ്നാ​ടി​നു ആ​വ​ശ്യ​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​ണ് ജ​ന​ങ്ങ​ൾ. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ദി​നം പ്ര​തി വി​ല​ക​യ​റു​ന്നു. പെ​ട്രോ​ൾ ,പാ​ച​ക വാ​ത​ക​വി​ല​ക്ക​യ​റ്റം ദു​സ്‌​സ​ഹ​മാ​യി ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​എം​പി ജ്യോ​തി​മ​ണി, എം​എ​ൽ മാ​രാ​യ വി​ജ​യ​ധ​ര​ണി, ര​മേ​ശ്കു​മാ​ർ, വി​ജ​യ് വ​സ​ന്ത്, ഡോ. ​സാ​മു​വേ​ൽ ജോ​ർ​ജ് ,സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.