ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Friday, March 5, 2021 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നെ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലെ മു​റി​യി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ന് ​വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ഡ്ജി​ല്‍ ആ​ണ് സം​ഭ​വം.​
കാ​ട്ട​ാക്ക​ട കു​റ്റി​ച്ച​ല്‍ ക​ള്ളോ​ട് ചെ​മ്മ​ണം​കു​ഴി ഷം​ന മ​ന്‍​സി​ലി​ല്‍ അ​മീ​ര്‍ ഹം​സ (45) നെ ​സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പോ​ലീ​സ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
കാ​ട്ട​ക്കാ​ട പോ​ലീ​സ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സു​മാ​യി അ​മീ​ര്‍​ഹം​സ​യെ അ​റ​സ്റ്റു ചെ​യ്യാ​നാ​യി ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബ്ലെ​യി​ഡു കൊ​ണ്ട് ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്.​ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​നും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.